മരം ലേലം 27 ന്
പൊതുമരാമത്ത് വകുപ്പ് അസിസ്റ്റന്റ് എന്‍ജിനീയര്‍ റോഡ് വിഭാഗം സെക്ഷന്‍ 1 കാര്യാലയത്തിന്റെ പരിധിയിലെ പാലക്കാട് – പൊന്നാന്നി റോഡില്‍ നില്‍ക്കുന്ന തേക്കുമരം സെപ്റ്റംബര്‍ 27 ന് രാവിലെ 11 ന് ലേലം ചെയ്യും. 1000 രൂപയാണ് നിരതദ്രവ്യം.
ലേലം ഒക്ടോബര്‍ അഞ്ചിന്
ചരക്ക് സേവന നികുതി വകുപ്പ് വാഹന പരിശോധനയുടെ ഭാഗമായി പിടിച്ചെടുത്ത 18990 കിലോ യൂറിയ ഒക്ടോബര്‍ അഞ്ചിന് രാവിലെ 11.30 ന് ഗോപാലപുരം ചെക്ക് പോസ്റ്റ് പരിസരത്ത് പരസ്യമായി പുനര്‍ ലേലം ചെയ്യും. 10,000 രൂപയാണ് നിരതദ്രവ്യം. കൂടുതല്‍ വിവരങ്ങള്‍ക്ക് സംസ്ഥാന ചരക്ക് സേവന നികുതി വകുപ്പ്, സ്‌ക്വാഡ് നമ്പര്‍ ഒന്ന്, സ്റ്റേറ്റ് ടാക്‌സ് ഓഫീസറുമായി ബന്ധപ്പെടാം. ഫോണ്‍: 0491-2551255.
ലേലം ഒക്ടോബര്‍ ഒന്നിന്
ഷൊര്‍ണൂര്‍ ഐ.പി.ടി ആന്‍ഡ് ഗവ. പോളിടെക്‌നിക് കോളേജിലെ വര്‍ക്ക് ഷോപ്പ് ബ്ലോക്ക് കെട്ടിടനിര്‍മാണ സ്ഥലത്തെ മരങ്ങള്‍ ഒക്ടോബര്‍ ഒന്നിന് ഉച്ചയ്ക്ക് 12 ന് ഓഫീസ് പരിസരത്ത് ലേലം ചെയ്യുമെന്ന് പ്രിന്‍സിപ്പാള്‍ അറിയിച്ചു. 1500 രൂപയാണ് നിരതദ്രവ്യം. സെപ്റ്റംബര്‍ 30 ന് വൈകിട്ട് നാല് വരെ മുദ്രവെച്ച ക്വട്ടേഷനുകള്‍ സ്വീകരിക്കും. ഫോണ്‍: 0466-2220450.
മരം ലേലം 29 ന്
മുട്ടിക്കുളങ്ങര കെ.എ.പി രണ്ടാം ബറ്റാലിയനിലെ സ്വിമ്മിംഗ് പൂള്‍ നിര്‍മ്മാണത്തിന് തടസ്സമായുള്ള വിവിധ ഇനങ്ങളില്‍പ്പെട്ട 23 മരങ്ങള്‍ സെപ്റ്റംബര്‍ 29 ന് ഉച്ചയ്ക്ക് 12.30 ന് കെ.എ.പി രണ്ടാം ബറ്റാലിയന്‍ ക്യാമ്പില്‍ ലേലം ചെയ്യും. 11,000 രൂപയാണ് നിരതദ്രവ്യം. സീല്‍ ചെയ്ത ദര്‍ഘാസുകള്‍ നേരിട്ടോ, തപാല്‍ മാര്‍ഗമോ മുട്ടിക്കുളങ്ങര കെ.എ.പി രണ്ടാം ബറ്റാലിയന്‍ കമാണ്ടന്റിന്റെ പേരില്‍ നിരതദ്രവ്യം അടച്ച ഡി.ഡി സെപ്റ്റംബര്‍ 28 ന് വൈകിട്ട് നാല് വരെ സ്വീകരിക്കും. ഫോണ്‍: 0491 -2555191.
ലേലം ഒക്ടോബര്‍ നാലിന്
പൊതുമരാമത്ത് നിരത്ത് വിഭാഗത്തിന് കീഴിലെ പാലക്കാട് – പെരിന്തല്‍മണ്ണ റോഡ്, എന്‍.എസ്.എസ് എന്‍ജിനീയറിങ് കോളേജ് റോഡ്, പത്തിരിപ്പാല – കോങ്ങാട് റോഡ്, പാലക്കാട് – പൊള്ളാച്ചി റോഡ് എന്നിവിടങ്ങളിലെ വശങ്ങളില്‍ നില്‍ക്കുന്ന ഫലവൃക്ഷങ്ങളില്‍ നിന്നും കായ്ഫലങ്ങള്‍ എടുക്കാനുള്ള അവകാശം ലേലം ചെയ്യുന്നു. 2021 നവംബര്‍ ഒന്നു മുതല്‍ 2022 ഒക്ടോബര്‍ 31 വരെ ഒരു വര്‍ഷത്തേക്കാണ് കായ്ഫലങ്ങള്‍ എടുക്കാനാവുക. ഒക്ടോബര്‍ നാലിന് രാവിലെ 10.30 ന് പൊതുമരാമത്ത് വകുപ്പ് നിരത്ത് വിഭാഗം അസിസ്റ്റന്റ് എന്‍ജിനീയര്‍ റോഡ് വിഭാഗം സെക്ഷന്‍ 2 കാര്യാലയത്തില്‍ ലേലം നടക്കും.