മോദിയുടെ തലതിരിഞ്ഞ നയങ്ങൾ മൂലം രാജ്യത്ത് 45 വർഷത്തിനിടയിലെ രൂക്ഷമായ
തൊഴിൽ ഇല്ലായ്മ :ഷാഫി പറമ്പിൽ
പാലക്കാട് :നരേന്ദ്ര മോദിയുടെ തലതിരിഞ്ഞ നയങ്ങൾ മൂലം കഴിഞ്ഞ 45
വർഷത്തിനിടയിലെ രൂക്ഷമായ തൊഴിലില്ലായ്മയാണ് രാജ്യം നേരിടുന്നതെന്ന്
യൂത്ത്കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് ഷാഫി പറമ്പിൽ.പ്രതിവർഷം രണ്ടുകോടി
യുവാക്കൾക്ക് തൊഴിൽ നൽകുമെന്ന് വാഗ്ദാനം നൽകി അധികാരത്തിലേറിയ നരേന്ദ്ര
മോദിയുടെ ജന്മദിനം യൂത്ത്കോൺഗ്രസ് ദേശീയ വ്യാപകമായി അൺ എംപ്ലോയ്‌മെന്റ്
ദിനമായി ആചരിക്കുന്നതിന്റെ ഭാഗമായി പാലക്കാട് ജില്ലാ കമ്മിറ്റി
സംഘടിപ്പിച്ച അൺ എംപ്ലോയ്‌മെന്റ് ക്യു ഉദ്ഘാടനം ചെയ്തു
സംസാരിക്കുകയായിരുന്നു അദ്ദേഹം. തൊഴിലില്ലാത്ത യുവാക്കൾ ക്യുവിൽ
നിന്നുകൊണ്ട് പ്രധാനമന്ത്രിക്ക് തങ്ങളുടെ വിദ്യാഭ്യാസ യോഗ്യത
തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ കോപ്പിയും, ബയോഡാറ്റയും പോസ്റ്റലായ്
അയച്ചുകൊണ്ടാണ് യൂത്ത്കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധിച്ചത്. ജിഎസ്ടിയും,
നോട്ടുനിരോധനവുമുൾപ്പെടെയുള്ള വികലമായ നയങ്ങൾ നടപ്പിലാക്കിയത് മൂലമാണ്
രാജ്യത്ത് ഇത്രയധികം തൊഴിലില്ലായ്മ സൃഷ്ടിച്ചതെന്നും 3കോടി യുവാക്കളാണ്
തൊഴിലപേക്ഷ പിൻവലിച്ചതെന്നും അദ്ദേഹം കൂട്ടി ചേർത്തു.ജില്ലാ വൈസ്
പ്രസിഡന്റ് രതീഷ് പുതുശ്ശേരി അധ്യക്ഷത വഹിച്ചു. യൂത്ത് കോൺഗ്രസ് സംസ്ഥാന
ജനറൽ സെക്രട്ടറി കെഎം ഫെബിൻ, സംസ്ഥാന നിർവാഹകസമിതി അംഗം എം പ്രശോഭ്,
ജില്ലാ ജനറൽ സെക്രട്ടറിമാരായ വിനോദ് ചെറാട്, സി. വിഷ്ണു, നിയോജകമണ്ഡലം
പ്രസിഡണ്ടുമാരായ കെ. സദാം ഹുസൈൻ, രതീഷ് തസ്രാക്ക്, ഷഫീഖ് അത്തിക്കോട്
ഭാരവാഹികളായ പിഎസ് വിപിൻ, അനുപമ പ്രശോഭ്, ഹക്കീം കൽമണ്ഡപം,
ലക്ഷ്മണൻ,എച്ച്. ബുഷറ എന്നിവർ നേതൃത്വം നൽകി.