പാലക്കാട് സമാന്തര ടെലഫോൺ എക്സ്ചേഞ്ച് റൈഡുമായി ബന്ധപെട്ട് പോപുലർ ഫ്രണ്ട് നോട്ടീസ് കണ്ടെത്തി എന്ന് വാർത്ത പ്രചരിപ്പിക്കുന്നത് ‘സെൻസേഷണൽ അല്പത്തരം ‘ – പോപുലർ ഫ്രണ്ട്
‘ ബാബരി മസ്ജിദ് പുനർ നിർമിക്കുക
കുറ്റവാളികളെ ശിക്ഷിക്കുക ‘ എന്ന പോപുലർ ഫ്രണ്ട് പൊതുജനങ്ങൽക്കിടയിൽ വിതരണം നടത്തിയ നോട്ടീസ് പ്രസിദ്ധപ്പെടുത്തിയാണ് ഐ എസ അനുകൂല പോസ്റ്റർ കണ്ടെത്തിയെന്ന തരത്തിൽ മാധ്യമങ്ങൾ വാർത്ത നൽകിയത് . അനാവശ്യമായി വിഷയത്തിലേക്ക് പോപുലർ ഫ്രണ്ടിനെ വലിച്ചിഴയ്ക്കുന്നത് കേവലം അബദ്ധമായി കരുതാനാവില്ല. സത്യം പറയുന്നതിന് പകരം വ്യാജ വാർത്തകളിൽ സെൻസേഷണൽ സുഖം മാത്രം തേടി പോകുന്നവർ ഉത്തരവാദിത്വ ബോധമുള്ള മാധ്യമ പ്രവർത്തകർക്ക് തന്നെ അപമാനമവും , സമൂഹത്തിനു തന്നെ ഭീഷണിയുമാണ് . പൊതു സമൂഹത്തിനു മുന്നിൽ തുറന്ന പുസ്തകമായ പോപുലർ ഫ്രണ്ടിന്റെ ഇടപെടലുകൾ സംഘടനയ്ക്ക് ജനങ്ങൾക്കിടയിൽ സ്വീകാര്യത വർധിക്കുന്നതിന് കാരണമായിട്ടുണ്ട് . വ്യാജ വാർത്ത പ്രചാരകരെ ഇത് വിറളിപിടിപ്പിക്കുന്നുണ്ടാകാം .
ഇത്തരം വ്യാജ വാർത്തകൾ ആവർത്തചിച്ചാൽ നിയമ നടപടികൾക്ക് സംഘടന നിര്‍ബന്ധിതമാവുമെന്നും പോപുലർ ഫ്രണ്ട് ജില്ല സെക്രെട്ടറി സിദ്ദിഖ് തോട്ടിൻകര പത്ര കുറിപ്പിൽ അറിയിച്ചു .