ജില്ലയിലെ 13 ഓട്ടിസം സെന്ററുകളിലായി പഠിക്കുന്ന
ഓട്ടിസം സെന്ററിലെ വിദ്യാർത്ഥികൾക്കായി കൊല്ലങ്കോട് ബി.ആർ.സി , നെന്മാറ ഓട്ടിസം സെന്റർ എന്നിവയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച ജില്ലാ കലോൽസവം ചിമിഴ് 2021 ന്റെ സമാപന സമ്മേളനവും സമ്മാനദാനവും 14/07/2021 ന് നെന്മാറ ബോയ്സ് ഹയർ സെക്കണ്ടറി സ്കൂൾ ഓഡിറ്റോറിയത്തിൽ വച്ച് നടന്നു. കൊല്ലങ്കോട് ബി പി സി ശ്രീ ബി. പത്മകുമാർ മാഷിന്റെ അധ്യക്ഷതയിൽ ചേർന്ന ഈ സമ്മേളനം നെന്മാറ MLA ശ്രീ കെ. ബാബു ഉദ്ഘാടനം ചെയ്തു. ശ്രീ കെ. കനകദാസ് മാഷ് സ്വാഗതമർപ്പിക്കുകയും കൊല്ലങ്കോട് എ.ഇ.ഓ അജിത, ജി. എച്ച്. എസ്. എസ് നെന്മാറയിലെ എച്ച്.എം. മിനി ടീച്ചർ. ജി.എൽ. പി.എസ്. പഴയഗ്രാമം എച്ച്. എം.
റംലത്ത് ടീച്ചർ എന്നിവർ ആശംസയർപ്പിച്ച് സംസാരിക്കുകയും ചെയ്ത ചടങ്ങിൽ ചിമിഴ് 2021 പോഗ്രാം കൺവീനർ
അനിൽ റോസ് നന്ദി അർപ്പിച്ച് സംസാരിക്കുകയും ചെയ്തു
ജില്ലയിലെ 13 ഓട്ടിസം സെന്ററുകളിലായി പഠിക്കുന്ന വിദ്യാർത്ഥികൾക്കായി നടത്തിയ കലോൽസവത്തിൽ 84 പോയിന്റുകളോട് കൂടി ഒറ്റപ്പാലം ബി.ആർ.സി യിലെ അനങ്ങനടി ഓട്ടിസം സെന്റർ ഒന്നാം സ്ഥാനവും 49 പോയിന്റുകളോടു കൂടി മണ്ണാർക്കാട് ഓട്ടിസം സെന്റർ രണ്ടാം സ്ഥാനവും 31 പോയിന്റുമായി പറളി ഓട്ടിസം സെന്റർ മൂന്നാം സ്ഥാനവും കരസ്ഥമാക്കി. ചെറുപ്പുളശ്ശേരി ബി.ആർ.സിയിലെ ശ്രീകൃഷ്ണപുരം ഓട്ടിസം സെൻ്ററിലെ ശ്രീജിത്ത് മാഷാണ് ഈ കലോത്സവത്തിൻ്റെ “ലോഗോ” വിന് രൂപം നൽകിയത്
നിയമസഭാ സ്പീക്കർ എം.ബി.രാജേഷ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബിനിമോൾ, സിനിമ ആർട്ടിസ്റ്റ് ദിയാൻ എന്നിവർ ചടങ്ങിൽ ഓൺലൈനായി പങ്കെടുത്ത് ആശംസയർപ്പിച്ചു.
വാർത്ത.
(രാമദാസ് ജി കൂടല്ലൂർ.)