ദേശീയ ഹൈവേകളില്‍ വരുന്ന വാഹനങ്ങളെ ആക്രമിച്ച് കവര്‍ച്ചകള്‍ നടത്തി പണം തട്ടുന്ന സംഘത്തിലെ പ്രധാനി പിടിയില്‍
2019 ഡിസംബറില്‍ പാലക്കാട് മണലി ബൈപ്പാസ് റോഡില്‍ വെച്ച് മലപ്പുറം സ്വദേശിയായ മുഹമ്മദ്ദ് ബഷിറും സുഹൃത്തും സഞ്ചരിച്ച കാര്‍ ലോറി ഉപയോഗിച്ച് തടഞ്ഞ് നിര്‍ത്തി ആക്രമിച്ച് കാറും കാറിലുണ്ടായിരുന്ന 60 ലക്ഷം രൂപയും കവര്‍ച്ച നടത്തി ഒളിവില്‍ കഴിഞ്ഞുവരുന്ന കേസ്സിലെ ഒന്നാം പ്രതി. ശ്രീജിത്ത് , കണ്ണന്‍ @ എറവക്കാട് കണ്ണന്‍ (35), S/o ശിവരാമന്‍, ഇല്ലിക്കല്‍ ഹൌസ്, എറവക്കാട് ചിറ്റിശ്ശേരി, തൃശ്ശൂര്‍ എന്നയാളെ പാലക്കാട് ടൗണ് നോര്‍ത്ത് പോലീസ് പെരുമ്പാവൂര്‍ വെച്ച് അറസ്റ്റ് ചെയ്തു.
സിനിമാ മേഖലയുമായി ബന്ധമുള്ള ഒന്നാം പ്രതിയുടെ നേതൃത്ത്വത്തിലാണ് കവര്‍ച്ച ആസുത്രണം ചെയ്തത്. ടിയാന്റെ നേതൃത്വത്തിലുള്ള 15 ഓളം പേര് ചേര്‍ന്നാണ് കവര്‍ച്ച നടത്തിയത് അതില്‍ 11 പേരേ ടൗണ് നോര്‍ത്ത് പോലീസ് നേരത്തേ അറസ്റ്റ് ചെയ്തിരുന്നു. സംഭവത്തിനു ശേഷം ഒന്നാം പ്രതി പോണ്ടിച്ചേരി, ചെന്നൈ എന്നീ വിവിധ സ്ഥലങ്ങളില്‍ ഒളിവില്‍ കഴിയുകയായിരുന്നു. സംഭവത്തിനു ശേഷം മൊബൈല് ഫോണ്‍ ഉപയോഗിക്കാത്ത പ്രതിയെ പിടികുടുന്നത് വളരെ ശ്രമകരമായിരുന്നു.
പാലക്കാട് ജില്ല പോലീസ് മേധാവി ശ്രീ വിശ്വനാഥ് IPS ന് ലഭിച്ച രഹസ്യവിവരത്തി ന്ഴെറ അടിസ്ഥാനത്തില്‍ പാലക്കാട് DySP ശശികുമാറിന്റെ നേതൃത്വത്തില്‍ രൂപികരിച്ച സ്പെഷല്‍ investigation
ടീം ആണ് പ്രതിയെ പിടി കൂടിയത്. H Nagar Inspector വിപിന്‍ , Town North പോലീസ് സബ് ഇന്‍സ്പെക്ടര്‍ രാജേഷ് സി.കെ, ASI രാധാകൃഷ്ണന്ഴ, സീനിയര്‍ സിവില്‍ പോലീസ് ഉദ്യോഗസ്ഥനായ നൗഷാദ് PH, ദിജേഷ്, സിവില്‍ പോലീസ് ഓഫീസര്‍ സന്തോഷ് കുമാര്‍ S, രഘു R, മഹേഷ് M, എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.