പാലക്കാട്: ഭരണപക്ഷത്തിൻ്റെ ഉത്തരവാദിത്വം നിറവേറ്റുന്നതിനും പ്രതിപക്ഷത്തിൻ്റെ അവകാശം സംരക്ഷിക്കുന്നതിനും ഒരേ നിലപാടു തന്നെയാണ് സ്വീകരിച്ചിട്ടുള്ളതെന്ന് സ്പീക്കർ എം.ബി.രാജേഷ് ‘ കക്ഷിരാഷ്ടീയത്തിനതീതമായി നിലപാട് പറയുമെന്നതിൽ പിന്നോട്ടില്ലെന്നും എം.ബി. രാജേഷ് മീറ്റ് ദി പ്രസ്സ് പരിപാടിയിൽ പറഞ്ഞു.നിയമ രൂപീകരണത്തിനപ്പുറം ജനകീയ പ്രശ്നങ്ങൾ സംബന്ധിച്ച് വാദപ്രതിവാദങ്ങൾ നടക്കുന്ന വേദിയാണ് നിയമസഭ’ ഭരണഘടന മൂല്യങ്ങൾ ഉയർത്തിപ്പിടിക്കേണ്ട ഇടം കൂടിയാണ് ‘ സ്പീക്കർക്ക് നിലാപാട് പാടില്ലെന്ന് ഭരണഘടന പറയുന്നില്ല. സ്പീക്കർക്ക് നിലപാടു പാടില്ലെന്നത് ഒരു തരം അന്ധവിശ്വാസമാണ് ‘ ഭരണഘടന പറയുന്ന മൗലികാവകാശം സ്പീക്കർക്കും ബാധകമാണ് ‘ ഫോൺ ചോർത്തലുമായി ബന്ധപ്പെട്ട് എം.എൽ.എ. മാരിൽ നിന്നും പരാതി ലഭിച്ചിട്ടുണ്ട്. ഇത് അന്വേഷിക്കാൻ ഐ.ടി. വകുപ്പിനെ ചുമതലപ്പെടുത്തിയിട്ടുണ്ട് ‘ ആവശ്യ മെങ്കിൽ കൂടുതൽ സങ്കേതിക വിദ്യ ഉപയോഗിക്കും’ നിയമസഭയിലെ സർ എന്ന വിളിയോട് യോജിപ്പില്ല. മറ്റു ബഹുമാനപദങ്ങൾ ഉപയോഗിക്കാൻ അംഗങ്ങൾ സ്വയം തീരുമാനിക്കണം’ ജാലിയൻവാലബാഗ് പോലുള്ള ചരിത്ര സ്മാരകങ്ങളെ പിക്കിനിക്ക് കേന്ദ്രങ്ങളാക്കുന്നതിനോട് താൽപര്യമില്ല. ഇക്കാര്യത്തിൽ ചരിത്രകാരൻമാരുടെ വിമർശനത്തെ അവിശ്വസിക്കുന്നില്ല’ ചരിത്ര അടയാളങ്ങളെ അലങ്കാര കൊണ്ട് ഇല്ലാതാക്കുകയാണ്. ഭൂരിപക്ഷ വർഗ്ഗീയതയും ന്യൂനപക്ഷ വർഗീയതയ്യും അപകടകരമാണ് ‘ രാജ്യം പിടിച്ചടക്കാൻ കഴിയുക ഭൂരിപക്ഷ വർഗ്ഗീയതക്കാണ് ‘ ഇതിന് വളമാകുന്നത് ന്യൂനപക്ഷ വർഗ്ഗീയതയാണ് ‘ ഗ്രാമീണ മണ്ഡലമായ തൃത്താല യെയും പാലക്കാട് ജില്ലയേയും വികസനത്തിൽ മുന്നോട്ടെത്തിക്കുന്ന പ്രവൃത്തികൾ ആരംഭിച്ചതായും സ്പീക്കർ എം.ബി.രാജേഷ് പറഞ്ഞു ‘: പ്രസ്സ് ക്ലബ് പ്രസിഡണ്ട് ലത്തീഫ് നഹ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി മധു കർത്ത, മുസ്തഫ എന്നിവർ സംസാരിച്ചു