ഗാന്ധി ദർശൻ വേദിയുടെ പ്രവർത്തനം കോൺഗ്രസ്സിനെ ശക്തിപ്പെടുത്തും.
…എ. തങ്കപ്പൻ.
കേരളാ പ്രദേശ് ഗാന്ധിദർശൻ വേദി, പാലക്കാട് ജില്ലാക്കമ്മിറ്റിയുടെ
പ്രവർത്തനം കോൺഗ്രസ്സിനെ നേർവഴിക്ക് നയിക്കാൻ പോന്ന മാതൃകാപരമായ
പ്രവർത്തനമാണെന്നും, ആ പ്രവർത്തനം ശക്തമായ രീതിയിൽ മുന്നോട്ട് കൊണ്ടു
പോകണമെന്നും, ജില്ലാ കോൺഗ്രസ്സ് കമ്മിറ്റിയുടെ പരിപുർണ്ണ
സഹകരണമുണ്ടാവുമെന്നും നിയുക്ത ഡി.സി.സി.പ്രസിഡണ്ട് എ. തങ്കപ്പൻ പറഞ്ഞു.
ജില്ലാ കമ്മിറ്റി ഒരുക്കിയ സ്വീകരണ യോഗത്തിൽ സംസാരിക്കുകയായിരുന്നു
അദ്ദേഹം. ജില്ലാ ചെയർമാൻ പി.പി.വിജയകുമാർ അധ്യക്ഷത വഹിച്ചു. ജില്ലാ ജനറൽ
സെക്രട്ടറി എ.ശിവരാമകൃഷ്ണൻ, ജില്ലാ ട്രഷറർ ടി.എൻ.ചന്ദ്രൻ, വനിതാ ഗാന്ധി
ദർശൻ വേദി ജില്ലാ ചെയർപേഴ്സൺ പി.പ്രീത എന്നിവർ സംസാരിച്ചു.