ജില്ലാ ആശുപത്രിയിൽ ഓക്സിജൻ പ്ലാന്റ് ഉടൻ പ്രവർത്തന സജ്ജമാകും
പാലക്കാട്: ജില്ലാ ആശുപത്രിയിൽ സ്ഥാപിക്കുന്ന അത്യാധുനിക പ്രഷർ സ്വിംഗ് അബ്‌സോർപ്ഷൻ (പി.എസ്.എ) സാങ്കേതിക വിദ്യ ഉപയോഗിച്ചുള്ള പ്ലാന്റിന്റെ സിവിൽ വർക്കുകൾ ദേശീയപാതാ അതോറിറ്റി പൂർത്തിയാക്കി. ഇലക്ട്രിക്കൽ പ്രവർത്തികൾ നടന്നുവരികയാണെന്ന് അധികൃതർ അറിയിച്ചു.
പി.എം കെയറിൽ നിന്നുള്ള ഫണ്ട് ഉപയോഗിച്ചാണ് ഓക്സിജൻ പ്ലാന്റ് സ്ഥാപിക്കുന്നത്. അന്തരീക്ഷത്തിൽ നിന്ന് പ്ലാന്റിലൂടെ ഓക്സിജൻ ഉത്പാദിപ്പിക്കും. പ്രതിരോധ ഗവേഷണ വികസന സ്ഥാപനത്തിന്റെ സൈന്യത്തിന്റെ ആവശ്യങ്ങൾക്കായി ഉപയോഗിക്കുന്ന സാങ്കേതിക വിദ്യയാണ് ഉപയോഗിച്ചിട്ടുള്ളത്.
പ്ലാന്റിന്റെ പ്രവർത്തനം ആരംഭിക്കുന്നതോടെ മിനുട്ടിൽ ആയിരം ലിറ്റർ ഓക്സിജൻ ഉത്പാദിപ്പിക്കാൻ കഴിയും. 190 പേർക്ക് മിനിറ്റിൽ അഞ്ച് ലിറ്റർ എന്ന തോതിൽ ഓക്സിജൻ നൽകാൻ കഴിയുന്ന സംവിധാനമാണിത്.










