നഗരസഭ കൗൺസിൽ യോഗം വിളിച്ച് പ്രശ്നങ്ങൾ ചർച്ച ചെയ്യണമെന്ന ആവശ്യം ഭരണപക്ഷം നിരാകരിച്ചതിനെ തുടർന്ന് പ്രതിപക്ഷം സമാന്തര കൗൺസിൽ യോഗം സംഘടിപ്പിച്ച് പ്രതിഷേധിച്ചു’ പ്രതിപക്ഷ കൗൺസിലർ മിനി ബാബുവിനെ ചെയർപേഴ്സനാക്കിയാണ് പ്രതിഷേധ കൗൺസിൽ യോഗം നഗരസഭക്കു മുമ്പിൽ സംഘടിപ്പിച്ചത് ‘മിനി ബാബുവിനെ ചെയർപേഴ്സനായി തെരഞ്ഞെടുത്തതോടെ കൗൺസിൽ യോഗം ആരംഭിച്ചു. കൗൺസിൽ യോഗ നടപടികളുടെ പ്രോട്ടോക്കോൾ അണു കിട വ്യതിചലിക്കാതെയായിരുന്നു യോഗം ‘ വാർഡുകളുടെ ഫണ്ട് നഷ്ട്ടപ്പെടൽ, വേസ്റ്റ് മാനേജ്മെൻ്റ്, റോഡുകളുടെ ശോചനീയാവസ്ഥ , അഴുക്കുചാലുകളുടെ അപര്യാപ്തത, വാക്സിനിലെ രാഷ്ട്രീയം , തുടങ്ങി ജനകീയ പ്രശ്നങ്ങളുടെ നീണ്ട ചർച്ച തന്നെ നട്ടുന്നു ‘ പ്രതിപക്ഷത്തെ 14 കൗൺസിലർമാരാണ് പ്രതിഷേധയോഗത്തിൽ ജനകീയ പ്രശ്നങ്ങൾ ഏറ്റുപിടിച്ചത് ‘
നിരവധി തവണ എഴുത്ത് നൽകിയിട്ടും ഭരണപക്ഷം യോഗം വിളിച്ചു ചേർക്കാൻ തയ്യാറാവാത്തതിൽ പ്രതിഷേധിച്ചായിരുന്നു സമാന്തര കൗൺസിൽ കൂടി പ്രതിപക്ഷം പ്രതിഷേധിച്ചത് ‘ ഭരണപക്ഷത്തിൻ്റെ കെടുകാര്യസ്ഥത ജനങ്ങളിലേക്കെത്തിക്കുന്നതിന് വേണ്ടിയായിരുന്നു സമാന്തര കൗൺസിൽ നടത്തിയുള്ള പ്രതിപക്ഷത്തിൻ്റെ പ്രതിഷേധം. UDF പാർലമെൻ്റ് പാർട്ടി ലീഡർ B സുഭാഷ് , ലീഗ് ലീഡർ സയ്ദ് മീരാൻ എന്നിവർ പ്രതിഷേധത്തിന് നേതൃത്വം നൽകി