ഹയര്‍ സെക്കന്‍ഡറി പരീക്ഷയില്‍ പാലക്കാട് ജില്ലയില്‍ 85.99 ശതമാനം വിജയം. 30541 പേർ പരീക്ഷ എഴുതിയതില്‍ 26262 വിദ്യാര്‍ഥികളാണ് ഉപരിപഠനത്തിന് അര്‍ഹത നേടിയത്. 3341 വിദ്യാര്‍ഥികള്‍ മുഴുവന്‍ വിഷയങ്ങള്‍ക്കും എ.പ്ലസ് നേടി.
ഓപ്പണ്‍ സ്‌കൂള്‍: 46.24 % വിജയം
ജില്ലയില്‍ ഹയര്‍ സെക്കന്‍ഡറി പരീക്ഷയില്‍ ഓപ്പണ്‍ സ്‌കൂള്‍ വിഭാഗത്തില്‍ 46.24 ശതമാനം വിജയം. 7078 വിദ്യാര്‍ഥികള്‍ പരീക്ഷ എഴുതിയതില്‍ 3273 പേർ ഉപരിപഠനത്തിന് അര്‍ഹത നേടി. 101 വിദ്യാര്‍ഥികള്‍ മുഴുവന്‍ വിഷയങ്ങള്‍ക്കും എ.പ്ലസ് നേടി.
വി.എച്ച്.എസ്.ഇ: 81.69% വിജയം
ജില്ലയില്‍ വൊക്കേഷണൽ ഹയർ സെക്കൻഡറി വിഭാഗത്തില്‍ 81.69 ശതമാനം വിജയം. 1158 വിദ്യാര്‍ഥികള്‍ പരീക്ഷ എഴുതിയതില്‍ 946 വിദ്യാര്‍ത്ഥികളാണ് ഉപരിപഠനത്തിന് അര്‍ഹത നേടിയത്.
വി.എച്ച്.എസ്.ഇ നാഷണൽ സ്കിൽസ് ക്വാളിഫിക്കേഷൻ ഫ്രെയിം വർക്ക് (എൻ.എസ്.ക്യു.എഫ്) സ്കീമിൽ ജില്ലയിൽ 72.83 ശതമാനമാണ് വിജയം. 644 വിദ്യാർഥികൾ പരീക്ഷയെഴുതിയതിൽ 469 പേർ യോഗ്യത നേടി.
ജില്ലാ ഇൻഫർമേഷൻ ഓഫീസ്, പാലക്കാട്