കെപിസിസി അംഗവും നിയമസഭാ തെരഞ്ഞെടുപ്പിൽ ആലത്തൂരിൽ കോൺഗ്രസ് സ്ഥാനാർത്ഥിയുമായിരുന്ന പാളയം പ്രദീപിനും കുടുംബത്തിനും നേരെ വധ ഭീഷണി. കൊലപ്പെടുത്തി കത്തിച്ചുകളയുമെന്നാണ് ഭീഷണി.
കഴിഞ്ഞ ദിവസം പാലക്കാട്ടെ ഹോട്ടലിൽ നടന്ന സംഭവവികാസങ്ങളുടെ തുടർച്ചയായാണ് ഫോൺ വിളിയെന്നാണ് സൂചന. ആലത്തൂർ ഡിവൈഎസ്പിക്ക് പരാതി നൽകിയതിനെ തുടർന്ന് പൊലീസ് അന്വേഷണംതുടങ്ങി. കോഴിക്കോട് സ്വദേശിയായ ശ്രീകേഷ് എന്നയാളാണ് ഫോൺ വിളിച്ചതെന്ന് പൊലീസ് അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്.
പാളയം പ്രദീപിന്റെ ഫെയ്സ് ബുക്ക് പോസ്റ്റ് :
ഇന്ന് ഒരുത്തന്റെ വക ഫോണിൽ വധഭീഷണി കൊന്നുകളയുമത്രേ..
ആരെയാ ഇവർ പേടിപ്പിക്കുന്നത്..
ഇന്ത്യൻ നാഷണൽ കോൺഗ്രസിന് വേണ്ടി കുഞ്ഞുനാളു മുതലേ കയ്യിലേന്തി തുടങ്ങിയതാണ് ഈ മൂവർണക്കൊടി.തടയാനും താറടിക്കാനും തല്ലി ഒതുക്കാനും പലരും ശ്രമിച്ചിട്ടുണ്ട്.സാമൂഹ്യവിരുദ്ധർ രാത്രിയുടെ മറവിൽ വീട്ടിലെ വണ്ടി കത്തിച്ചിട്ടുണ്ട്.മറഞ്ഞിരുഞ്ഞു അടിച്ചൊതുക്കാൻ നോക്കിയിട്ടുണ്ട്.ധിക്കാരവും നെറികേടും എവിടെ കണ്ടാലും ചങ്കുറപ്പോടെ എതിർക്കാനും മൂവർണക്കൊടി കയ്യിലേന്തിയവനെ അന്യായമായി ആക്രമിക്കാൻ ശ്രമിക്കുമ്പോൾ ജീവൻ പണയം വെച്ചും സംരക്ഷിച്ചുമാണ് ശീലം.അത് ഇനിയും അങ്ങനെ തന്നെയാകും.രാഷ്ട്രീയവും സാമൂഹ്യസേവനവും പക തീർക്കാനും കൊല്ലാനുമുള്ളതല്ല എന്നും മറ്റു പാർട്ടിക്കാർക്കും പ്രവർത്തിക്കാനും പറയാനും പ്രതികരിക്കാനുമുള്ള സ്വാതന്ത്ര്യമുണ്ടെന്നും നിങ്ങൾ അംഗീകരിക്കുന്നതുവരെ ഈ പോരാട്ടം തുടരും..അവസാനശ്വാസം വരെ മൂവർണ്ണക്കൊടി നെഞ്ചിലേറ്റി ഈ മണ്ണിൽ തന്നെ രാഷ്ട്രീയ പ്രവർത്തനവുമായി ഉണ്ടാവും.കൂടെ നിൽക്കുന്നവനെ അവസാനശ്വാസം വരെ സംരക്ഷിച്ചുകൊണ്ട് തന്നെ..