ജില്ലയിൽ നാളെ ഏഴ് കേന്ദ്രങ്ങളില്‍ സൗജന്യ ആര്‍.ടി.പി.സി.ആര്‍ പരിശോധന
ജില്ലയിൽ നാളെ (ജൂലൈ 28) ഏഴ് കേന്ദ്രങ്ങളില്‍ സൗജന്യ ആര്‍.ടി.പി.സി.ആര്‍ പരിശോധന നടക്കും. രാവിലെ 9:30 മുതല്‍ വൈകിട്ട് നാല് വരെയാണ് പരിശോധന നടക്കുന്നത്.
പരിശോധനാ കേന്ദ്രങ്ങൾ
- ആലത്തൂർ – വെങ്ങനൂർ മോഡൽ സെൻട്രൽ സ്കൂൾ
- കൊല്ലങ്കോട് – രാജാസ് ഹയർ സെക്കൻഡറി സ്കൂൾ (രാവിലെ 9:00 മുതൽ ഉച്ചയ്ക്ക് 1:00 വരെ)
- നെന്മേനി സബ് സെന്റർ (ഉച്ചയ്ക്ക് 2:00 മുതൽ വൈകിട്ട് 4:30 വരെ)
- ചെർപ്പുളശ്ശേരി – ശങ്കർ ഹോസ്പിറ്റൽ
- ചാലിശ്ശേരി – അൻസാരി ഓഡിറ്റോറിയം
- തൃത്താല – മേഴത്തൂർ ഹയർ സെക്കൻഡറി സ്കൂൾ
- ചളവറ – എഎൽപിഎസ് കാക്കശ്ശേരി, മുണ്ടക്കോട്ടുകുറുശ്ശി
- നാഗലശ്ശേരി – ഗവ. എൽ പി സ്കൂൾ, പിലാക്കാട്ടിരി
ജില്ലയില്‍ ഏപ്രില്‍ 01 മുതല്‍ ജൂലൈ 27 വരെ 960119 പേരിൽ പരിശോധന നടത്തി
ജില്ലയിൽ വിവിധയിടങ്ങളിലായി ഏപ്രില്‍ 01 മുതൽ ജൂലൈ 27 വരെ 960119 പേരില്‍ ആന്റിജന്‍, ആര്‍.ടി.പി.സി.ആര്‍ പരിശോധന നടത്തി. ഇതിൽ 178278 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. പാലക്കാട് ജില്ലയിൽ ജൂലൈ 27 ന് 2115 പേർക്ക് രോഗം സ്ഥിരീകരിച്ചു. ഇന്നത്തെ (ജൂലൈ 27) ടെസ്റ്റ് പോസിറ്റിവിറ്റി 18.29 ശതമാനമാണ്.
ഇന്ന് (ജൂലൈ 27) സൗജന്യ ആര്‍.ടി.പി.സി.ആര്‍ പരിശോധന നടന്ന കേന്ദ്രങ്ങള്‍
- ആലത്തൂർ – വെങ്ങനൂർ മോഡൽ സെൻട്രൽ സ്കൂൾ
- കൊല്ലങ്കോട് – രാജാസ് ഹയർ സെക്കൻഡറി സ്കൂൾ (രാവിലെ 9:00 മുതൽ ഉച്ചയ്ക്ക് 1:00 വരെ)
- മിനി കോട് വായനശാല പെൻഷൻ ഭവൻ (ഉച്ചയ്ക്ക് 2:00 മുതൽ വൈകിട്ട് 4:30 വരെ)
- പുതുപ്പരിയാരം – ഗ്രാമപഞ്ചായത്ത് കമ്മ്യൂണിറ്റി ഹാൾ
- ശ്രീകൃഷ്ണപുരം – ഗ്രാമപഞ്ചായത്ത് കല്യാണമണ്ഡപം
- കണ്ണമ്പ്ര – പ്രാഥമിക ആരോഗ്യ കേന്ദ്രം
- പുതുനഗരം – ഗ്രാമപഞ്ചായത്ത് കമ്മ്യൂണിറ്റി ഹാൾ
- കൊടുമ്പ് – എസ് ബി എസ് ഓലശ്ശേരി (രാവിലെ 9:30 മുതൽ ഉച്ചയ്ക്ക് 1:00 വരെ)
- കൊണ്ടിലത്തറ (ഉച്ചയ്ക്ക് 2:00 മുതൽ വൈകിട്ട് 4:30 വരെ)
ജില്ലാ ഇൻഫർമേഷൻ ഓഫീസ്, പാലക്കാട്