ജൂൺ മാസത്തിൽ KSRTC ജീവനക്കാർക്ക് ശമ്പള പരിഷ്കരണം നടത്തുമെന്ന് വാർത്താ സമ്മേളനത്തിൽ ഉറപ്പു നൽകിയ ബഹു. മുഖ്യമന്ത്രി വാക്കുപാലിക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് KST എംപ്ലോയീസ് സംഘ് സംസ്ഥാന വ്യാപകമായി നടത്തുന്ന പ്രതിഷേധ ദിനം മണ്ണാർക്കാട് ഡിപ്പോയിലും നടത്തി.
മുഖ്യമന്ത്രി വാക്കുപാലിക്കുക ,ശമ്പള പരിഷ്കരണം ഉടൻ നടത്തുക. നിയമ വിരുദ്ധമായി 12 മണിക്കൂർ സിംഗിൾ ഡ്യൂട്ടി KSRTC ജീവനക്കാരുടെ മേൽ അടിച്ചേൽപ്പിക്കാനുള്ള ഇടതു സർക്കാർ നീക്കം അവസാനിപ്പിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു പ്രതിഷേധ ദിനം നടത്തിയത്
മണ്ണാർക്കാട് ഡിപ്പോയിൽ നടന്ന പ്രതിഷേധ ദിനം സംസ്ഥാന സെക്രട്ടറി പി.കെ.ബൈജു ഉദ്ഘാടനം ചെയ്തു. ഇതര സർക്കാർ ജീവനക്കാർ പതിനൊന്നാം കമ്മീഷൻ പ്രകാരമുള്ള ശമ്പളം വാങ്ങുമ്പോൾ KSRTC ജീവനക്കാരൻ മാത്രം 2011ലെ ഒമ്പതാം കരാർ പ്രകാരമുള്ള ശമ്പളം വാങ്ങുന്നതിലെ വിവേചനം അവസാനിപ്പിക്കാൻ സർക്കാർ തയ്യാറാവണമെന്ന് അദ്ദേഹം പറഞ്ഞു. ജൂൺ മാസത്തിൽ ശമ്പള പരിഷ്കരണം നടത്തുമെന്ന മുഖ്യമന്ത്രിയുടെ വാഗ്ദാനം പാലിക്കാൻ തയ്യാറാവണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
8 മണിക്കൂർ ജോലി 8 മണിക്കൂർ വിശ്രമം 8 മണിക്കൂർ വിനോദമെന്ന കേന്ദ്ര തൊഴിൽ നിയമത്തെ അട്ടിമറിച്ച് 12 മണിക്കൂർ സിംഗിൾ ഡ്യൂട്ടി അടിച്ചേൽപ്പിക്കാനുള്ള നീക്കത്തിൽ നിന്നും ഇടതു സർക്കാർ പിൻവാങ്ങണമെന്നും ഈ കൊറോണക്കാലത്ത് ജീവനക്കാരെ കൊലക്കു കൊടുക്കുന്ന പരിഷ്കാരങ്ങൾ അവസാനിപ്പിക്കണമെന്നും ഉദ്ഘാടകൻ ആവശ്യപ്പെട്ടു.
യൂണിറ്റ് പ്രസിഡൻറ് PC ഷാജി അദ്ധ്യക്ഷത വഹിച്ചു. യൂണിറ്റ് സെക്രട്ടറി കെ.സുധീഷ് , N കാളിദാസ്,L മധു, സി. സുരേഷ്കുമാർ , എം.അജിൽ, M A പ്രവീൺ കുമാർ , E ശ്രീശൻ എന്നിവർ പ്രകടനത്തിന് നേതൃത്വം നൽകി