പെട്രോൾ-ഡീസൽ-പാചരവാതക വില വർദ്ധനവിനെതിരെ എ.ഐ.യു.ഡബ്ലു.സി നിൽപ്പ് സമരം നടത്തി
.ചിറ്റൂർ : അഖിലേന്ത്യാ അസംഘടിത തൊഴിലാളി കോൺഗ്രസ് (എ.ഐ.യു.ഡബ്ലു.സി) ചിറ്റൂർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ അണിക്കോട് ജംഗ്ഷനിൽനിൽപ്പ് സമരം നടത്തി.എ.ഐ.യു.ഡബ്ലു.സി. സംസ്ഥാന ജനറൽ സെക്രട്ടറി കെ.സി.പ്രീത് സമരം ഉദ്ഘാടനം ചെയ്തു. എ.ഐ.യു.ഡബ്ലു.സി. ചിറ്റൂർ മണ്ഡലം പ്രസിഡണ്ട് എ.ശിവരാമകൃഷ്ണൻ അദ്ധ്യക്ഷതവഹിച്ചു.പെട്രോൾ-ഡീസൽ വിലവർദ്ധനവ്, പാചരവാതക വിലവർദ്ധനവ് എന്നിവ പിൻവലിക്കുക, തൊഴിൽ നഷ്ട്ടപ്പെട്ട് പ്രയാസം അനുഭവിക്കുന്ന അസംഘടിത തൊഴിലാളികൾക്ക് 10,000 രൂപ കോവിഡ് ധനസഹായം നൽകുക തുങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ടാണ് നിൽപ്പ് സമരം നടത്തിയത്.ചിറ്റൂർ ബ്ലോക്ക് കോൺഗ്രസ് ജനറൽ സെക്രട്ടറി പി.മധുസൂധനൻ, ഐ.എൻ.ടി.യു.സി. ചിറ്റൂർ മണ്ഡലം പ്രസിഡണ്ട് കെ.ഉണ്ണികൃഷ്ണൻ, എം.ശശി മാസ്റ്റർ,ജെ.ശബരീഷ് എന്നിവർ പ്രസംഗിച്ചു.
ഫോട്ടോ : അണിക്കോട് ജംഗ്ഷനിൽ നടന്ന സമരം എ.ഐ.യു.ഡബ്ലു.സി സംസ്ഥാന ജനറൽ സെക്രട്ടറി ശ്രീ: കെ.സി.പ്രീത് ഉദ്ഘാടനം ചെയ്യുന്നു.