പാലക്കാട്.സ്ത്രീധന പീഡന കേസുകള്‍ ഗൗരവമായി കാണുമെന്ന് വനിതാ കമ്മീഷന്‍ അംഗം അഡ്വ. ഷിജി ശിവജി. ജില്ലാ കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടത്തിയ വനിത കമ്മീഷന്‍ സിറ്റിങ്ങിലാണ് കമ്മീഷന്‍ ഇക്കാര്യം അറിയിച്ചത്. പ്രവാസിയായ ഭര്‍ത്താവും കുടുംബവും ചേര്‍ന്ന് കൂടുതല്‍ സ്ത്രീധനം ആവശ്യപ്പെട്ട് പീഡനം നടത്തിയെന്ന ഇരുപത്തഞ്ചുകാരിയുടെ പരാതി പരിഗണിക്കുകയായിരുന്നു കമ്മീഷന്‍. 80 പവനോളം സ്വര്‍ണം നല്‍കിയാണ് രണ്ടുവര്‍ഷം മുന്‍പ് വിവാഹം നടത്തിയത്. ആര്‍ത്തവ സമയത്ത് നിലത്തു കിടത്തുക, മറ്റു സ്ത്രീകളുടെ ശരീരവുമായി താരതമ്യപ്പെടുത്തി കളിയാക്കുക, ശാരീരികമായി മുറിവേല്‍പ്പിക്കുക തുടങ്ങി ശാരീരികവും മാനസികവുമായ നിരവധി പീഡനങ്ങള്‍ ഈ കാലയളവില്‍ ഏല്‍ക്കേണ്ടി വന്നുവെന്ന് യുവതിയുടെ പരാതിയില്‍ പറയുന്നു. ഭര്‍ത്താവ്, ഭര്‍ത്താവിന്റെ അമ്മ, സഹോദര ഭാര്യ എന്നിവര്‍ക്കെതിരെ യുവതി പരാതി നല്‍കിയിരിക്കുന്നത്. ഇവരുടെ പരാതിയിന്മേല്‍ ചവറ പോലീസിനോട് വനിതാ കമ്മീഷന്‍ റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിട്ടുണ്ട്. അടുത്ത സിറ്റിങ്ങില്‍ ഭര്‍ത്താവിന്റെ അമ്മയോടും സഹോദര ഭാര്യയോടും ഹാജരാകാന്‍ കമ്മീഷന്‍ ആവശ്യപ്പെട്ടു.
സ്വത്ത് സംബന്ധമായ കേസുകളും കമ്മീഷന്‍ പരിഗണിച്ചു. ആകെ 50 കേസുകളാണ് കമ്മീഷന്‍ പരിഗണിച്ചത്. 18 കേസുകള്‍ തീര്‍പ്പാക്കി. രണ്ട് കേസുകളില്‍ റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിട്ടുണ്ട്. നാല് കേസുകള്‍ കൂടുതല്‍ നിയമസഹായത്തിനായി ഡെല്‍സക്കു അയച്ചു. തിരക്ക് ഒഴിവാക്കാന്‍ കോവിഡ് മാനദണ്ഡങ്ങള്‍ അനുസരിച്ച് രാവിലെയും ഉച്ചയ്ക്കും രണ്ടു ഘട്ടങ്ങളിലായി 25 കേസുകള്‍ വീതമാണ് പരിഗണിച്ചത്.
വനിതാ കമ്മീഷന്‍ അംഗം അഡ്വ. ഷിജി ശിവജി, ഡയറക്ടര്‍ യു.വി കുര്യാക്കോസ്, അഡ്വക്കേറ്റുമാരായ പ്രസന്ന, അഞ്ജന, രാധിക, കൗണ്‍സിലറായ ഡിംപിള്‍ എന്നിവര്‍ സിറ്റിങ്ങില്‍ പങ്കെടുത്തു.