കടമ്പഴിപ്പുറം: ഗ്രാമീണ വളർച്ചക്കും സമാധാന ജീവിതത്തിനും ഗാന്ധിമാർഗ്ഗം അനിവാര്യമാണെന്ന് കേരളാ പ്രദേശ് ഗാന്ധിദർശൻ വേദി പാലക്കാട് ജില്ലാ ചെയർമാൻ പി.പി.വിജയകുമാർ അഭിപ്രായപ്പെട്ടു. ഗാന്ധിയൻ ആദർശങ്ങളുടെ പ്രസക്തി ഇന്നലെ എന്ന പോലെ ഇന്നും ഭാവിയിലും വളരെ തിളക്കമാർന്നതാണെന്ന്, കടമ്പഴിപ്പുറം ഗാന്ധിദർശൻ വേദി മണ്ഡലം കമ്മിററി രൂപീകരണ യോഗം ഉദ്ഘാടനം ചെയ്തുകൊണ്ടു് പി.പി.വിജയകുമാർ പറഞ്ഞു. പി.കെ. ജോൺ അദ്ധ്യക്ഷത വഹിച്ചു. ഒറ്റപ്പാലം നിയോജക മണ്ഡലം യു ഡി എഫ് ചെയർമാൻ പി.ഗിരീശൻ മുഖ്യപ്രഭാഷണം നടത്തി. ഗാന്ധിദർശൻ വേദിനിയോജക മണ്ഡലം ചെയർമാൻ പി.സി.കുഞ്ഞിരാമൻ, ജനറൽ സെക്രട്ടറി എ. മോഹനകൃഷ്ണൻ, കടമ്പഴിപ്പുറം മണ്ഡലം കോൺഗ്രസ്സ് പ്രസിഡണ്ട് ഉദയൻ, എ.കെ.മണികണ്ഠൻ, നാരായണൻ, സിൽവി, സുനിത, ജോജോ എന്നിവർ പ്രസംഗിച്ചു.
ഭാരവാഹികളായി പി.കെ.ജോൺ (ചെയർമാൻ) സി.കെ.അഭിലാഷ് ചന്ദ്രൻ ,ടി.പ്രകാശൻ (വൈസ് ചെയർമാൻമാർ) എ.കെ.മണികണ്ഠൻ (ജനറൽ സെക്രട്ടറി) വാസു ഷാരത്ത് പറമ്പ് ,കുഞ്ചുണ്ണി തിപ്പിലി (സെക്രട്ടറിമാർ) മണികണ്ഠൻ എം.(ട്രഷറർ) എന്നിവരെ യോഗം തിരഞ്ഞെടുത്തു.
എന്ന്
പി.സി.കുഞ്ഞിരാമൻ
ചെയർമാൻ
കേരളാ പ്രദേശ് ഗാന്ധിദർശൻ വേദി, ഒറ്റപ്പാലം നിയോജക മണ്ഡലം കമ്മിറ്റി.
ഫോ: 9249269380