കേരളത്തിൽ ബസവേശ്വര സാംസ്ക്കാരിക പഠന കേന്ദ്രം സ്ഥാപിക്കണം – ആൾ ഇന്ത്യാ വീരശൈവ സഭ
പാലക്കാട്: സാമൂഹ്യ ഭരണ പരിഷ്കർത്താവും ,തത്വചിന്തകനും ,വീരശൈവ സമുദായ ആചാര്യനും ,ലോകത്ത് ആദ്യമായി ജനാതിപത്യത്തിന് അടിത്തറ പാകിയ സോഷ്യലിസ്റ്റ് വിപ്ലവക്കാരി മഹത്മാ ‘ബസവേശ്വരന്റെ ഛായാ ചിത്രം കേരള സംസ്ഥാന നിയമസഭാ സ്പീക്കർ എം. ബി. രാജേഷ് ന് ആൾ ഇന്ത്യാ വീരശൈവ സഭ സംസ്ഥാന കമ്മറ്റി കേരള നിയമസഭയിൽ വച്ച് സമർപ്പിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി കെ. ഗോകുൽദാസ് ,ആർ.രവി ,മധു ഇടപ്പോൺ ,സാബു കണ്ണങ്കര ,ജ്യോതി അയ്യരുമഠം എന്നിവർ ചേർന്നാണ് ബസവേശ്വരന്റെ ഛായ ചിത്രം നൽകിയത്.. ബസവേശ്വരന്റെ ദർശനങ്ങളും ചരിത്രങ്ങളും പ്ലസ് ടു, ഡിഗ്രീ തലങ്ങളിലെ പാഠ്യ പദ്ധതികളിൽ ഉൾപ്പെടുത്തണമെന്നും ,ബസവേശ്വര പ്രതിമ നിയമസഭയിൽ സ്ഥാപിക്കണമെന്നും, ബസവേശ്വന്റെ പേരിൽ കേരളത്തിൽ സാംസ്കാരിക നിലയം സ്ഥാപിക്കണമെന്നും സഭാ നേതാക്കൾ സ്പീക്കറോട്ആവശ്യപ്പെട്ടു.