നെല്ലിയാമ്പതി വനം റേഞ്ചിൽ മ്ലാവിനെ വേട്ടയാടി പിടികൂടിയ സംഭവത്തിൽ മലപ്പുറം സ്വദേശികളായ രണ്ടുപേരെ വനം ഉദ്യോഗസ്ഥർ അറസ്റ്റു ചെയ്തു. നിലമ്പൂർ സ്വദേശി റസ്സൽ(47), കരുവാരക്കുണ്ട് സ്വദേശി ജംഷീർ(33) എന്നിവരെയാണ് അറസ്‌റ്റുചെയ്‌തത്. സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് ഇവരെ പിടികൂടിയത്. കേസിൽ പ്രതികളായ പൂക്കോട്ടുംപാടം സ്‌റ്റേഷനിലെ പൊലീസുകാരൻ ഷാഫി, കരുവാരക്കുണ്ട് സ്വദേശികളായ ഉമ്മർ, മന്നാൻ, സഹദ് എന്നിവർ ഒളിവിലാണ്.










