കോവിഡ് കാലത്ത് നിർദ്ധന കുടുംബത്തിലെ വിദ്യാർത്ഥികളുടെ പഠനത്തിന് സൗകര്യം ഒരുക്കുന്നതിനു വേണ്ടി
പാലക്കാട് കെ എസ് ഇ ബി എംപ്ലോയിസ് കോ -ഓപ്പറേറ്റീവ് സൊസൈറ്റി യുടെ നേതൃത്വത്തിൽ ടെലിവിഷൻ വിതരണം ചെയ്തു.
മലമ്പുഴ ഗ്രാമപഞ്ചായത്തിലെ മുത്തുകുളത്തെ ജോൺസൻ ജിൻസി ദമ്പതികളുടെ അലൻ, അലീന എന്നീ കുട്ടികളുടെ പഠനാവശ്യർത്ഥമാണ് ടെലിവിഷൻ നൽകിയത്.
സഹകരണ സംഘം പാലക്കാട് ജില്ലയിലെ കെഎസ്ഇബിയുടെ 6 ഡിവിഷൻ നിലും ഓരോ ടെലിവിഷൻ നൽകുന്ന പദ്ധതിയുടെ ഭാഗമായാണ് വിതരണം നടത്തിയത്. വിതരണ ഉദ്ഘാടനം ബഹു.മലമ്പുഴ നിയോജക മണ്ഡം എം എൽ എ ശ്രി. എ. പ്രഭാകരൻ നിർവഹിച്ചു.
മലമ്പുഴ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് രാധിക മാധവൻ അദ്ധ്യക്ഷത വഹിച്ചു. ഗ്രാമ പഞ്ചായത്ത് മെമ്പർ അഞ്ജു ജയൻ ,മുൻ പഞ്ചായത്ത് അംഗം സുനിൽ,
സംഘം വൈസ് പ്രസിഡൻ്റ് എം.സി.ആനന്ദൻ, ഡയറക്ടർ മണികണ്ഠൻ, കെ എസ് ഇ ബി വർക്കേഴ്സ് അസോസിയേഷൻ (സി ഐ ടി യു ) സംസ്ഥാന വൈസ് പ്രസിഡൻ്റ് വി.വി.വിജയൻ,
കേരള ഇലക്ട്രിസിറ്റി വർക്കേഴ്സ് ഫെഡറേഷൻ
(എ ഐ ടി യു സി) പാലക്കാട് ഡിവിഷൻ സെക്രട്ടറി
മണി കുളങ്ങര, വർക്കേഴ്സ് അസോസിയേഷൻ ഡിവിഷൻ സെക്രട്ടറി വി.എ.പ്രസന്നൻ, പ്രസിഡൻ്റ് വി.കെ.രവീന്ദ്രൻ എന്നിവർ സംസാരിച്ചു.