അഹല്യ ഗ്രൂപ്പ് യാഡ് ക്യാമ്പെയ്ൻ ഉദ്ഘാടനം ചെയ്തു
പാലക്കാട്: അഹല്യ ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂഷൻസ് യുവാക്കളെ ലഹരിയില്‍ നിന്നും പിന്തിരിപ്പിക്കാനായി നടത്തുന്ന പുതിയ സംരംഭം “യാഡ്-യൂത്ത് എഗെയ്ൻസ്റ്റ് ആൽക്കഹോൾ ആൻഡ് ഡ്രഗ്സ്” പരിപാടി ഉദ്ഘാടനം ചെയ്തു. ജയിൽ ഡി.ജി.പി ശ്രീ. ഋഷിരാജ് സിംഗ് ഐ. പി. എസ് ആണ് ഉദ്ഘാടന കര്‍മ്മം നിര്‍വ്വഹിച്ചത്. ബോധവത്കരണ പരിപാടികളിലൂടെ മാത്രമേ ലഹരി വസ്തുക്കളുടെ ഉപയോഗം തടയാനാവുകയുള്ളു എന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ഇത്തരമൊരു മഹത്തായ ഉദ്യമം ഏറ്റെടുത്ത അഹല്യ ഗ്രൂപ്പിനെ അദ്ദേഹം അഭിനന്ദിച്ചു. അഹല്യ ഫാര്‍മസി കോളേജ് വൈസ് പ്രിന്‍സിപ്പല്‍ ഡോ. എ.ജെ.എം ക്രിസ്റ്റീന സ്വാഗതപ്രസംഗം നടത്തി. അഹല്യ ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂഷൻസ് ഡയറക്ടർ ഡോ. പി.ആര്. ശ്രീമഹാദേവൻ പിള്ള അധ്യക്ഷത വഹിച്ചു. അഹല്യ ഗ്രൂപ്പ് എക്സിക്യൂട്ടീവ് ഡയറക്ടര്‍ ഡോ. കൃഷ്ണ കുമാര്‍ കിഷോര്‍, ഓപറേഷൻസ് മാനേജർ ശ്രീ. ശരത്ത് തുടങ്ങിയവരും മറ്റ് വിശിഷ്ട വ്യക്തികളും ചടങ്ങിൽ പങ്കെടുത്തു. അഹല്യ എൻജിനിയറിംഗ് കോളേജ് അസിസ്റ്റന്റ് പ്രൊഫസർ ശ്രീ റോഷന് സാനു നന്ദി പറഞ്ഞു. ഓൺലൈനായി നടത്തിയ പരിപാടിയില്‍ അഞ്ഞൂറോളം പേർപങ്കെടുത്തു.