പൊതു വിദ്യാലയങ്ങളിലെ എല്ലാ ഒഴുവുകളിലും അധ്യാപക നിയമനം നടത്തുക. കെ പി എസ് ടി എ ഡി.ഇ.ഒ ഓഫീസ് ധർണ നടത്തി.
മണ്ണാർക്കാട്:പൊതു വിദ്യാലയങ്ങളിലെ എല്ലാ അധ്യാപക ഒഴിവുകളിലും നിയമനം നടത്തുക,നിയമനം ലഭിച്ച ഗവ.സ്കൂൾ അധ്യാപകർക്ക് പ്രവേശനാനുമതി നൽകുക.എയ്ഡഡ് സ്കൂൾ അധ്യാപക നിയമനങ്ങൾ അംഗീകരിക്കുക.1700 ഗവ. പ്രൈമറി വിദ്യാലയങ്ങളിൽ പ്രധാനാധ്യാപകരെ നിയമിക്കുക. കുട്ടികളുടെ വാക്സിൻ നൽകി വിദ്യാലയങ്ങൾ തുറക്കാനുള്ള നടപടികൾ സ്വീകരിക്കുക. ആരോഗ്യ ഇൻഷുറൻസ് പദ്ധതി ഉടൻ നടപ്പിലാക്കുക.എയ്ഡഡ് ഗവ.വ്യത്യാസമില്ലാതെ പ്രീ പ്രൈറി മേഖലകളിൽ സ്ഥിരം അധ്യാപകരെ നിയമിക്കുക അവരുടെ സേന വേതന വ്യവസ്ഥകൾ നടപ്പിലാക്കുക. തുടങ്ങിയ വിവിധാവശ്യങ്ങൾ ഉന്നയിച്ചു കൊണ്ട് ഇടതു സർക്കാരിന്റെ അധ്യാപക ദ്രോഹ നടപടികൾക്കെതിരെ കെ പി എസ് ടി എ മണ്ണാർക്കാട് വിദ്യാഭ്യാസ ജില്ലയുടെ നേതൃത്വത്തിൽ ഡി ഇ ഒ ഓഫീസ് ധർണ നടത്തി. കോവിഡിന്റെ മറവിൽ 10000-ൽ അധികം അധ്യാപക നിയമനങ്ങൾ നടപ്പാക്കാതെ ഉദ്യോഗാർത്ഥികളെ വഞ്ചിക്കുന്നതുംപി എസ് സി പോസ്റ്റിംഗ് ഓഡർ ലഭിച്ചിട്ടും ഉദ്യോഗാർത്ഥികൾക്ക് ജോലിയിൽ പ്രവേശിക്കാൻ കഴിയാത്തത് സർക്കാരിന്റെ തികഞ്ഞ കെടുകാര്യസ്ഥതയ്ക്ക് ഉദാഹരണമാണ്.ധർണ്ണ സംസ്ഥാന സെക്രട്ടറി ബി സുനിൽകുമാർ ഉദ്ഘാടനം ചെയ്തു.സുധീർ പി അദ്ധ്യക്ഷനായിരുന്നു.കെ, രാമദാസൻ,വി.ഉണ്ണികൃഷ്ണൻ, അസീസ് ഭീമനാട്, എം.വിജയരാഘവൻ, പി.കെ. അബ്ബാസ്, പി.വി.ശശിധരൻ, ബിജു ജോസ്,ദേവരാജൻ പി.ജി, സജീവ് ജോർജ് എന്നിവർ പ്രസംഗിച്ചു.