അയിലൂർ പഞ്ചായത്ത് ജൂലൈ ഒന്നുമുതൽ ട്രിപ്പിൾ ലോക്കഡൗണിൽ. നെന്മാറ : അയിലൂർ പഞ്ചായത്തിൽ കഴിഞ്ഞ പത്ത് ദിവസത്തെ ടെസ്റ്റ് പോസിറ്റീവ് നിരക്ക് 18 ശതമാനത്തിനു മുകളിൽ എത്തിയതോടെ കാറ്റഗറി ‘ഡി’ യിൽ ഉൾപ്പെടുത്തി ജൂലൈ ഒന്നുമുതൽ പഞ്ചായത്തിൽ ട്രിപ്പിൾ ലോക്ക് ഡൗൺ പ്രഖ്യാപിച്ച് ജില്ലാ ദുരന്ത നിർമ്മാർജ്ജന സമിതി ചെയർമാൻകൂടിയായ ജില്ലാ കളക്ടർ ഉത്തരവായി. കാറ്റഗറി ഡി യിൽ ഉൾപ്പെടുത്തിയതിനാൽ ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ പഞ്ചായത്തിൽ ആവശ്യസാധനങ്ങൾ ഒഴികെയുള്ളള വ്യാപാരസ്ഥാപനങ്ങൾ തുറക്കുന്നതിനു നിയന്ത്രണമേർപ്പെടുത്തി. അവശ്യ സാധനങ്ങങൾ വിൽക്കുന്ന കടകൾ രാവിലെ 7 മണി മുതൽ ഉച്ചയ്ക്ക് 2 മണി വരെയായി പ്രവർത്തനം നിജപ്പെടുത്തിയതായി പഞ്ചായത്ത് പ്രസിഡന്റ് വിഗ്നേഷ് അറിയിച്ചു. വെള്ളിയാഴ്ച വ്യാപാര സ്ഥാപനങ്ങൾക്ക് രാവിലെ ഏഴു മുതൽ വൈകിട്ട് ഏഴുവരെയും പ്രവർത്തന അനുമതി നൽകിയിട്ടുണ്ട് ശനി ഞായർ സമ്പൂർണ്ണ ലോക്ക് ഡൗണായിരിക്കും.