സൗജന്യ ഫലവൃക്ഷ തൈ വിതരണം ആരംഭിച്ചു.
നെന്മാറ : അയിലൂർ കൃഷിഭവന് കീഴിൽ സൗജന്യ ഫലവൃക്ഷതൈകൾ വിതരണം ആരംഭിച്ചു. ഞാവൽ, പേര, ചാമ്പ തുടങ്ങിയ ഫലവൃക്ഷതൈകളാണ് വിതരണത്തിന് എത്തിയിട്ടുള്ളത്. 2021 – 22 ലെ ഒരുകോടി ഫലവൃക്ഷതൈകൾ വിതരണ പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് തൈകൾ വിതരണം ചെയ്യുന്നത്.ഫലവൃക്ഷ തൈകളുടെ വിതരണ ഉദ്ഘാടനം അയിലൂർ പഞ്ചായത്ത് അധ്യക്ഷൻ എസ്. വിഗ്നേഷ് കോവിഡ് പ്രോട്ടോകോൾ പാലിച്ചുകൊണ്ട് കൃഷിഭവനിൽ നിർവഹിച്ചു. കൃഷി ഓഫീസർ സി.അശ്വതി പദ്ധതി വിശദീകരിച്ചു. കൃഷി അസിസ്റ്റന്റ് ആർ. രഞ്ജിനി നന്ദി പറഞ്ഞു. ഫലവൃക്ഷ തൈകൾ ആവശ്യമുള്ളവർ കൃഷിഭവനിൽ സമീപിക്കണമെന്ന് കൃഷി ഓഫീസർ അറിയിച്ചു.
പടം മീഡിയ: ഫലവൃക്ഷ തൈകളുടെ വിതരണ ഉദ്ഘാടനം അയിലൂർ പഞ്ചായത്ത് അധ്യക്ഷൻ എസ്.വിഗ്നേഷ് നിർവഹിക്കുന്നു.