Sunday, July 19, 2026
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home EDITORIAL

ദേശീയ രാഷ്ട്രീയത്തിൽ വിശാല സംഖ്യത്തിൻ്റെ ഭാവി – അസീസ് മാസ്റ്റർ –

Palakkad News by Palakkad News
5 years ago
in EDITORIAL
0
മെഡിക്കൽ കോളേജിൽ ഐ പി ഉടൻ
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

ദേശീയ രാഷ്ട്രീയത്തിൽ വിശാല സംഖ്യത്തിൻ്റെ ഭാവി
— അസീസ് മാസ്റ്റർ –

ഇന്ധന വില വർധന, കർഷക സമരം, സാമ്പത്തിക തകർച്ച, വിലക്കയറ്റം തുടങ്ങി കേന്ദ്ര സർക്കാറിൻ്റെ പ്രതിച്ഛായ ക്ക്മങ്ങലേറ്റ സമയത്ത് പ്രാദേശിക കക്ഷികളെ കൂട്ടുപിടിച്ച് ബി ജെ പി ക്കെതിരേ ശകതമായ പ്രതിപക്ഷ സഖ്യം രൂപീകരിക്കുന്നതിനുള്ള എൻ സി പി ദേശീയ അധ്യക്ഷൻ ശരദ് പവാർ നടത്തുന്ന അണിയറ നീക്കം ഇന്ത്യൻ ജനാധിപത്യ മൂല്യങ്ങൾക്ക് കരുത്തേകുമെന്ന് പ്രതീക്ഷിക്കാം.

കോവിഡ് മഹാമാരി കൈകാര്യം ചെയ്യുന്നതിൽ കേന്ദ്ര സർക്കാർ പരാജയപ്പെട്ടത് അനുയായികളിൽ പോലും അമർഷമുണ്ടാക്കിയിരിക്കുകയാണ്. പ്രതിദിനം നാലു ലക്ഷത്തിലേറെ പേരെ കോവിഡ് രോഗികളാക്കുകയും നാലായിരത്തിലേറെ ആളുകളെ മരണത്തിലേക്കും നയിച്ച മോദി – യോഗി സർക്കാർ തീരുമാനങ്ങൾ പരക്കെ ആക്ഷേപങ്ങൾ ഉന്നയിച്ചു തുടങ്ങിയ വേളയിൽ ബിജെപിയുടെ ചുവരെഴുത്തു തന്നെമാറ്റാവുന്ന സ്വാധീനം വിശാല പ്രതിപക്ഷ സഖ്യത്തിന് ഉണ്ടാകുമെന്ന പ്രതീക്ഷയാണ് ബിജെപി വിരുദ്ധ ചേരികൾക്കുള്ളത്.

ജനദ്രോഹ നിലപാടുകളുടെ കൂത്തരങ്ങായിരിക്കുന്ന, ജനാധിപത്യ – മതേതര മൂല്യങ്ങൾക്ക് വെല്ലുവിളിയുയർത്തുന്ന ബി ജെ പി സർക്കാറുകളോടുള്ള ജനരോഷം ഇന്ത്യയിൽ പല ഭാഗത്തും പ്രകടമാണ്. അടുത്തിടെ ഉത്തർപ്രദേശിൽ നടന്ന തദ്ദേശ തെരഞ്ഞെടുപ്പിൽ പ്രധാനമന്ത്രിയുടെ മണ്ഡലമായ വാരാണസിയിലും അയോദ്ധ്യ, മഥുര, ലക്നൗ എന്നീ നഗരങ്ങൾ ഉൾപ്പെടുന്ന ജില്ലകളിലും ബി ജെ പി നേരിട്ടത് കനത്ത തിരിച്ചടിയാണ്.

ബംഗാളിലും കേരളത്തിലും കനത്ത തന്ത്രങ്ങളൊരുക്കിയിട്ടും ബി ജെ പി ക്ക് നാണം കെട്ട തോൽവിയാണ് മതേതര വിശ്വാസികൾ നൽകിയത്. സംഘടന ദൗർബല്യം കൊണ്ട് വീർപ്പുമുട്ടുന്ന കോൺഗ്രസ് മാത്രം വിചാരിച്ചാൽ ബിജെപിയുടെ തകർച്ച പൂർണ്ണമാവില്ല. അതേ സമയം വിശാല പ്രതിപക്ഷ സഖ്യത്തിന് ബി ജെ പി കേന്ദ്രങ്ങളെ വിറപ്പിക്കുക തന്നെ ചെയ്യും. എൻസിപി, തൃണമൂൽ കോൺഗ്രസ്, ഡിഎംകെ, ശിവസേന, ആം ആദ്മി പാർട്ടി, വൈ എസ് ആർ കോൺഗ്രസ്, സമാജ് വാദി പാർട്ടി, ആർജെഡി, നാഷണൽ കോൺഫറൻസ്, സി പി എം, സി പി ഐ, പി ഡി പി തുടങ്ങിയ കക്ഷികൾ ഒപ്പം ചേരുന്നതോടെ ബിജെപിയുടെ ശക്തി ചോരുക തന്നെ ചെയ്യും. കോൺഗ്രസ് തനിച്ച് തന്നെ ബി ജെ പിയോട് പോരാടാനാണ് ഉദ്ദേശമെങ്കിൽ അടുത്ത വർഷം നടക്കുന്ന ഉത്തർപ്രദേശ്, പഞ്ചാബ്, ഉത്തരാഖണ്ഡ്, ഗുജറാത്ത്, ഗോവ, ഹിമാചൽ പ്രദേശ്, മണിപ്പൂർ എന്നീ സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പിലെ ജയപരാജയങ്ങൾ അടിസ്ഥാനമാക്കിയായിരിക്കും കോൺഗ്രസിൻ്റെ ഭാവി.
ശരദ് പവാർ, മമത ബാനർജി, അരവിന്ദ് കേജ് രിവാൾ തുടങ്ങി പ്രധാനമന്ത്രി സ്വപ്നം കാണുന്ന നിരവധി നേതാക്കൾ വിശാല സഖ്യമെന്ന ആശയത്തിന് ആയുസ്സു കുറുക്കുമോ എന്ന ആശങ്കയും ഇല്ലാതില്ല. എങ്കിലും 2014ൽ പ്രധാനമന്ത്രി നരേന്ദ്രമോദിക്കു വേണ്ടി പ്രചരണ തന്ത്രങ്ങൾ മെനഞ്ഞ പ്രശാന്ത് കിഷോർ ആണ് ഇപ്പോൾ ബി ജെ പി വിരുദ്ധ ചേരിയിലുള്ള പാർട്ടികളെ കോർത്തിണക്കാൻ എൻ സി പി നേതാവ് ശരത് പവാറുമായി സഹകരിക്കുന്നത് എന്ന വാർത്ത കൂടി കണക്കിലെടുക്കുമ്പോൾ ജനവിരുദ്ധ നിലപാടുകളിൽ നിന്നും പിന്നാക്കം പോവാൻ ബിജെപി സർക്കാറുകൾ നിർബന്ധിതരാവുകയോ, ജനാധിപത്യ – മതേതര-സോഷ്യലിസ ചിന്തകൾ ഉയർത്തുന്ന പ്രാദേശിക കക്ഷികളുടെ ഐക്യത്തിന് നിർണായക സ്വാധീനമോ വരും. ഏതായാലും 2024 ലെ തെരഞ്ഞെടുപ്പുകൾ വരെ കാത്തിരുന്നേ മതിയാവൂ. നല്ല ഭരണത്തിന് വിശാലമായ ഐക്യം വേണമെന്ന ചിന്തക്ക് എല്ലാ വിജയാശംസകളും മുൻകൂട്ടി നേരുന്നു. ജയ് ഹിന്ദ് !

Previous Post

ലോക്ക് ഡൗൺ ഇളവു് ജനങ്ങൾ ആസ്വദിച്ചു: വ്യാപനം കണ്ടറിയണം – ജോസ് ചാലയ്ക്കൽ

Next Post

ബാറുകളും വെബ്കോ ഔട്ട് ലെറ്റുകളും തുറക്കുന്നതിൽ നിന്ന് സർക്കാർ പിന്തിരിയുക.

Palakkad News

Palakkad News

Next Post
ബാറുകളും വെബ്കോ ഔട്ട് ലെറ്റുകളും തുറക്കുന്നതിൽ നിന്ന് സർക്കാർ പിന്തിരിയുക.

ബാറുകളും വെബ്കോ ഔട്ട് ലെറ്റുകളും തുറക്കുന്നതിൽ നിന്ന് സർക്കാർ പിന്തിരിയുക.

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു;  അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു; അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

July 17, 2026
ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

July 17, 2026
തെരുവുനായ്ക്കളുടെ വിശ്രമകേന്ദ്രമായി ഒലവക്കോട്ടെ കാത്തിരിപ്പു കേന്ദ്രങ്ങൾ

കണ്ടക്ടര്‍ക്ക് മര്‍ദ്ദനം: മംഗലം ഡാമില്‍ സ്വകാര്യ ബസ് പണിമുടക്ക്

July 16, 2026
ആരെയും വെറുതെ വിടില്ല ഇരട്ടക്കൊലക്കേസ് പ്രതി ചെന്താമര

ചെന്താമരയുടെ ശിക്ഷാവിധി ജൂലൈ 20ന്; വധശിക്ഷ ആവശ്യപ്പെട്ട് പ്രോസിക്യൂഷൻ;

July 16, 2026

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News