നെന്മാറ: .
പോത്തുണ്ടിയിൽ മരം വീണു
നെല്ലിയാമ്പതിയിലേക്കുള്ള ഗതാഗതം സ്തംഭിച്ചു.
കാലവർഷം കനത്തതിനെ തുടർന്നുണ്ടായ ശക്തമായ കാറ്റിൽ റോഡിനു കുറുകെ മരം വീണതിനെ തുടർന്ന് മണിക്കൂറുകളോളം ഗതാഗതം സ്തംഭിച്ചു. ജൂൺ 15ന് ഉച്ചക്ക് 12 മണിയോട് കൂടി വീശിയ ശക്തമായ കാറ്റിനെ തുടർന്ന് പോത്തുണ്ടി ഫോറസ്റ്റ് ചെക്ക് പോസ്റ്റിനു സമീപം രണ്ടാമത്തെ വളവിലാണ് റോഡിനു കുറുകെ പടുകൂറ്റൻ വേപ്പ് മരം വീണത്.മരം റോഡിനു കുറുകെ വീണതോടെ നെന്മാറയിൽ നിന്നും നെല്ലിയാമ്പതിയിലേക്കുള്ള ഗതാഗതം പൂർണമായും തടസ്സപ്പെട്ടു. അഗ്നിരക്ഷാ സേനയും വനപാലകരും മറ്റു യാത്രക്കാരും നെല്ലിയാമ്പതി കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് പി. ഓ. ജോസഫും സംഘവും ചേർന്ന് മരം മുറിച്ചുമാറ്റി വൈകുന്നേരം 4.15 മണിയോടുകൂടിയാണ് നെല്ലിയാമ്പതിയിലേക്കുള്ള ഗതാഗതം പുന:സ്ഥാപിച്ചത്. ലോക്ക് ഡൗണിനെ തുടർന്ന് നെന്മാറ നെല്ലിയാമ്പതി പാതയിൽ വാഹന സഞ്ചാരം കുറവായതിനാലും മരം വീണ സമയത്ത് സംഭവ സ്ഥലത്ത് വാഹനങ്ങൾ ഇല്ലാത്തതിനാലും വൻ ദുരന്തമാണ് ഒഴിവായത്.