തെരുവോരത്തെ ഭക്ഷണ വിതരണം പോലീസ് തടഞ്ഞു.
എഴുപതോളം പേർ പട്ടിണിയിൽ
പാലക്കാട്:പോലീസിൻ്റെ കാർക്കശ്യത്തിൽ നഷ്ടപ്പെട്ടത് തെരുവോരത്തെ അനാഥരുടെ ഭക്ഷണം. കോവിഡ് മഹാമാരിക്കാലത്ത് തെരുവോരത്തെ അനാഥർക്ക് അന്നം ഊട്ടിയിരുന്ന ക്കുരുടിക്കാട് ജവഹർ നഗറിലെ അപ്പോളോ വീട്ടിൽസന്തോഷിനേയാണ് പോലീസ് തടഞ്ഞത്.നഗരത്തിൻ്റെ വിവിധ ഭാഗങ്ങളിലായി ദിനംപ്രതി എഴുപതോളം പേർക്ക് ഇദ്ദേഹം സ്വന്തം വീട്ടിൽ ഭക്ഷണമുണ്ടാക്കി അദ്ദേഹത്തിൻ്റെ കാറിൽ കൊണ്ടുവന്നാണ് സൗജന്യ വിതരണം നടത്തിയിരുന്നത്. അദ്ദേഹത്തിൻ്റെ കാറിൽ ഉണ്ടായിരുന്ന സിദ്ധാർത്ഥ എഞ്ചിനിയറിങ്ങ് എന്ന ബോർഡു് മാറ്റണമെന്ന് പോലീസ് പറഞ്ഞിരുന്നു. ചുവപ്പിൽ സ്വർണ്ണ നിറമുള്ള നെയിംബോർഡു് വെക്കാൻ സർക്കാർ വകുപ്പിനു മാത്രമേ അധികാരമുള്ളൂ. അതു കൊണ്ടാണ് ബോർഡ് നീക്കം ചെയ്യാൻ പോലീസ് പറഞത്.എന്നാൽ വർക്ക്ഷോപ്പ് തുറന്നാൽ മാറ്റാമെന്ന് സന്തോഷ് പറഞ്ഞിരുന്നു.
കഴിഞ്ഞ ദിവസം ഭക്ഷണ വിതരണത്തിനെത്തിയ സന്തോഷിനെ പോലീസ് തടഞ്ഞു നിർത്തി ഭക്ഷണ വിതരണം പാടില്ലെന്ന് അറിയിച്ചു് ഭക്ഷണം മടക്കി അയച്ചു. ഭക്ഷണ വിതരണത്തിന് ലൈസൻസ് ഇല്ലെന്ന കാരണത്താലാണത്രെ പോലീസ് ഈ നടപടി സ്വീകരിച്ചത്.എന്നാൽ പല സന്നദ്ധ സംഘടനകളും വ്യക്തികളും ഇത്തരത്തിൽ ഭക്ഷണ വിതരണം നടത്തുന്നത് ലൈസൻസ് ഇല്ലാതെയാണെന്നും ബന്ധപ്പെട്ട ഓഫീസ് പ്രവർത്തിക്കുന്നുണ്ടെങ്കിൽ ലൈസൻസ് എടുക്കാൻ തയ്യാറാണെന്നും സന്തോഷ് പറഞ്ഞു.
സന്തോഷിനെ മടക്കി അയച്ചതോടെ തെരുവിൽ കഴിയുന്നവരും കോട്ടമൈതാനത്തെ ആമ്പുലൻസ് ഡ്രൈവർമാരും പട്ടിണിയിലായി.
തങ്ങൾക്ക് ഒരു നേരത്തെയെങ്കിലും ഭക്ഷണം കിട്ടിയിരുന്നത് പോലീസ് തടഞ്ഞത് മനുഷ്യത്വമായില്ലെന്നും തങ്ങൾക്ക് ഭക്ഷണം കിട്ടാനുള്ള സംവിധാനം സർക്കാർ ഒരുക്കണമെന്നും തെരുവോരത്തു കഴിയുന്നവർ പറഞ്ഞു.
പോലീസിൻ്റെ ഈ നടപടിയിൽ ശക്തമായ പ്രതിക്ഷേധം ഉയർന്നീട്ടുണ്ട്.
ഫോട്ടോ:
ഭക്ഷണം പ്രതീക്ഷിച്ച് തെരുവോരത്ത് കാത്തുനിൽക്കുന്നവർ.