വേറിട്ട പ്രവർത്തന ശൈലി യുമായി മണ്ണാർക്കാട് ഐ .എ .ജി
……………………….
ശരത് ബാബു തച്ചമ്പാറ
….
മണ്ണാർക്കാട് :ലോക് ഡൗൺ തുടങ്ങിയ അന്ന് മുതൽ മണ്ണാർക്കാട് കാർക്ക് സുപരിചിതമാണ് ഇന്റർ ഏജൻസി ഗ്രൂപ്പ് അഥവാ ഐ .എ .ജി .
മണ്ണാർക്കാട് പോലീസ് സ്റ്റേഷൻ പരിധിയിൽ ട്രാഫിക് നിയന്ത്രണത്തിലും കർശന വാഹന പരിശോധനയിലും പോലീസിനൊപ്പം ഐ എ ജി പ്രവർത്തകർ ഉണ്ട് .
ദുരന്ത നിവാരണ അതോറിറ്റി യുടെ കീഴിൽ രൂപീകരിക്കപ്പെട്ട ഇൻറ്റർ എജൻസി ഗ്രൂപ്പ് ന്റെ ചുരുക്കപ്പേരാണ് ഐ .എ ജി .എന്ന് .ഡെപ്യൂട്ടി കളക്ടർക്കാണ് ജില്ലയുടെ ചുമതല .താലൂക്കുകളുടെ ചുമതല അതാതു താലൂക്കിലെ താഹസിൽദർ മാർക്കുമാണ് .
ഏഴ് പിക്കറ്റ് കളിലായാണ് മണ്ണാർക്കാട് പോലീസ് സ്റ്റേഷൻ പരിധിയിൽ പോലീസ് ലോകഡൗൺ കാലത്ത് കർശന വാഹന പരിശോധന നടത്തുന്നത് .കടകളിലും കർശന പരിശോധന നടത്തുന്നുണ്ട് .കഴിഞ്ഞ ഒരു മാസത്തിനകം മണ്ണാർക്കാട് ഡി വൈ എസ് പി യുടെ പരിധിയിൽ നിന്നും മാത്രമായി 15 ലക്ഷം രൂപയോളം വിവിധ കേസുകളിലായി പോലീസ് പിഴ ചുമത്തിയിട്ടുണ്ട് .1039 വാഹനങ്ങൾ പിടികൂടിയിട്ടുമുണ്ട് .754 കേസുകളും 2850 പെറ്റി കേസുകളും എടുത്തിട്ടുണ്ട് .
30 ഐ എ ജി പ്രവർത്തകർ ആണ് ട്രാഫിക് ഡ്യൂട്ടിയിൽ പോലീസ് നൊപ്പം പ്രവർത്തിക്കുന്നത് .30 ൽ പരം പ്രവർത്തകർ മറ്റു ജീവകാരുണ്യ മേഖലകളിലും പ്രവർത്തിക്കുന്നുണ്ട് .
പോലീസ് നേ സഹായിക്കാൻ മാത്രമല്ല കുന്തിപുഴയിൽ ഒഴുക്കിൽ പെട്ടു കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്താനും വാഹന യോഗ്യമല്ലാത്ത സ്ഥലത്തു നിന്നും പോസിറ്റീവ് ആയ ഒരു രോഗിണിയെ പി പി കിറ്റ് ഇട്ട് എടുത്തുകൊണ്ടു ആംബുലൻസ് ൽ കയറ്റി ആശുപത്രിയിൽ എത്തിക്കാനും ഐ എ ജി പ്രവർത്തകർ ആണ് മുൻപന്തിയിൽ എത്തിയത് .
വഴിതെറ്റി വരുന്നവരെയും വീട് വിട്ടു വരുന്നവരെയും വാഹനമില്ലാതെ കുടുങ്ങിയവരെയും വീട്ടിലെത്തിക്കാനും മനുഷ്യരേ മാത്രമല്ല മൃഗങ്ങളെയും രക്ഷിക്കാൻ താല്പര്യമെടുത്തു ഐ എ ജി പ്രവർത്തകർ മണ്ണർക്കാടിന്റെ മുക്കിലും മൂലയിലുമുണ്ട് .
സേവന തല്പരരായ ഇവരുടെ പ്രവർത്തന ശൈലിയും ആത്മാർത്ഥതയും കണ്ട് മണ്ണാർക്കാട് ഡി വൈ എസ് പി സുനിൽകുമാർ ,ഇൻസ്‌പെക്ടർ പ്രശാന്ത് ക്ലിന്റ് എന്നിവർ ട്രാഫിക് ഡ്യൂട്ടിയിലും വാഹന പരിശോധനയിലും ഐ എ ജി പ്രവർത്തകരുടെ സേവനം അവശ്യ പെടുകയായിരുന്നു .
ട്രിപ്പ്പിൾ ലോക് ഡൗൺ വന്ന മണ്ണാർക്കാട് നഗരസഭയിലും സമീപ പഞ്ചായത്തുകളിലും പോക്കറ്റ് റോഡുകൾ അടച്ചു പൂട്ടിയതും ഐ എ ജി പ്രവാർത്തകരുടെ സഹകരണത്തോടെ യാണ് .
മണ്ണാർക്കാട് താഹസിൽ ദാർ റാഫി ആണ് ഐ .എ .ജി മണ്ണാർക്കാട് താലൂക്കിന്റെ ചെയർമാൻ .ഒട്ടേറെ കാലമായി മണ്ണാർക്കാട് ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്ന പ്രമുഖ ജീവകാരുണ്യ പ്രവർത്തകൻ അസ്‌ലം അച്ചു വാണ് കൺവീനർ.അൻവർ ആണ് കോഡിനേറ്റർ .