തുടർച്ചയായ ലോക്ഡൗൺ പ്രതിസന്ധി മൂലം ജോലിയില്ലാതെ വീട്ടിലിരിക്കുന്ന മലമ്പുഴ Sp ലൈൻ നിവാസികളായ 140 കുടുംബങ്ങൾക്ക് 5 kg വിവിധയിനം പച്ചക്കറി കിറ്റുകൾ വെൽഫെയർ പാർട്ടിയുടെ സഹായത്തോടു കൂടി ടീം വെൽഫെയർ ജില്ലാ കമ്മിറ്റി വിതരണം ചെയ്തു.
പചകറികൾ കിറ്റുകളാക്കി പാക്ക് ചെയ്ത് മലമ്പുഴ sp ലൈനിൽ 103 കുടുംബങ്ങൾക്കും*
കോട്ടായി പഞ്ചായത്തിലെ 40 കുടുംബങ്ങൾക്കും വിതരണം ചെയ്തു.
കിറ്റുകളുടെ വിതരണോദ്ഘാടനം വെൽഫെയർ പാർട്ടി ജില്ലാ പ്രസിഡണ്ട് പി.എസ്. അബൂഫൈസൽ മാസ്റ്റർ നിർവ്വഹിച്ചു.
കോവിഡ്മൂലം ദുരിതമനുഭവിക്കുന്ന ജില്ലയിലെ സാധാരണക്കാർക് ഭക്ഷ്യധാന്യ കിറ്റ് വിതരണം, മരുന്ന് വിതരണം, കൗൺസിലിംഗ്, സാനിറ്റൈസിങ്, ഭക്ഷണം വിതരണം തുടങിയ വിവിധങ്ങളായ സേവനപ്രവർത്തനങ്ങൾ ആണ് വെൽഫെയർ പാർട്ടി നിർവഹിച്ചു വരുന്നത് എന്ന് അദ്ദേഹം കൂട്ടിച്ചേർത്തു
സേവന വിഭാഗം സംസ്ഥാന കൺവീനർ നഗരസഭാ കൗൺസിലർ എം.സുലൈമാൻ പരിപ്പാടിയുടെ അദ്ധ്യക്ഷത വഹിച്ചു.
ടീം വെൽഫെയർ സംസ്ഥാന വൈസ് ക്യാപ്റ്റൻ പി ലുഖ്മാനുൽ ഹക്കീം,ജില്ലാ ക്യാപ്റ്റൻ ബാബു തരൂർ
ടീം വെൽഫെയർ ജില്ലാ വൈസ് ക്യാപ്റ്റൻ മുസ്ഥഫ മലമ്പുഴ തുടങ്ങിയവർ സംസാരിച്ചു
ജില്ലാ ടീം അംഗങ്ങളായ അനീതൗഫീഖ്,സദക്കത്തുല്ലാ,ഷിഹാബ്,
ഹസീന തൗഫീഖ്,നബീസമുസ്ഥഫ,ദുർഗ്ഗ ദേവി,നജ്ല ടീച്ചർ,ഹയറുന്നീസ,ഷീജ തുടങ്ങിയവർ വിതരണത്തിന് നേതൃത്വം നല്കി