ചികിത്സയ്ക്ക് പണമില്ലാതെ ദുരിതത്തിൽ ആയ വയോധികക്ക് ആശ്വാസമായി
ഷാഫി പറമ്പിൽ
എം എൽ എ യുടെ ഇടപെടൽ.
പാലക്കാട് കൽമണ്ഡപം സ്വദേശി ജയന്തിയാണ് തുടയെല്ല് പൊട്ടി ദുരിതത്തിൽ കഴിയുന്നത്.
രണ്ട് ദിവസമായി തുടയെല്ല് പൊട്ടി വീട്ടിൽ കിടക്കുന്ന വയോധികയെ മെഡിക്കൽ കോളേജിൽ നിന്നും ചികിത്സക്കായി തൃശ്ശൂരിലേക്ക് കൊണ്ടുപോകാൻ പറഞ്ഞെങ്കിലും പണമില്ലാത്തതിനാലും സഹായത്തിന് ആരും ഇല്ലാത്തതിനാലും വീട്ടിൽ തന്നെ കഴിയുകയായിരുന്നു വയോധിക.
ഭർത്താവിന് ഹൃദ്രോഗം ആയതിനാലും മക്കൾ ഇല്ലാത്തതിനാലും
ലോക്ക് ഡൗൺ ആയതിനാലും കടുത്ത സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിച്ചു വരുകയായിരുന്നു ഈ വയോധികർ.
ഡോക്ടർ അടിയന്തര ശസ്ത്രക്രിയക്ക് നിർദ്ദേശിച്ചിരുന്നു,
ഹൃദ്രോഗിയായ ഭർത്താവിന്റെ ചികിത്സയ്ക്കായി തന്നെ അവരുടെ മുഴുവൻ സമ്പാദ്യവും ചിലവഴിച്ചു കഴിഞ്ഞിരുന്നു.
ഈ വേളയിലാണ് ഇത്തരം അനിഷ്ട സംഭവവും നടന്നത്.
പരിസര വാസിയായ യുവതി യൂത്ത് കെയറിനോട് അറിയിച്ചതിനെ തുടർന്ന് അടിയന്തരമായി
ഷാഫി പറമ്പിൽ എംഎൽഎ യുടെ ഇടപെടൽ ഉണ്ടായി.
ഇതോടുകൂടി ഈ വയോധികയുടെ പ്രശ്നത്തിന് പരിഹാരമായി.
ഉടനെതന്നെ ആംബുലൻസ് വിളിക്കുകയും, കോപ്പറേറ്റീവ് ഹോസ്പിറ്റലിൽ അടിയന്തര ശസ്ത്രക്രിയക്ക് പ്രവേശിപ്പിക്കുകയും ചെയ്തു.
അതോടൊപ്പം കൂടെ ആശുപത്രിയിൽ നിൽക്കാനുള്ള ആളെ നിർത്തുകയും അതോടൊപ്പം
വയോധികയുടെ മുഴുവൻ ചികിത്സാചെലവും ഭക്ഷണവും ഉൾപ്പെടെ എല്ലാം താനേറ്റെടുക്കുന്നുവെന്നും,അതിനു വേണ്ട എല്ലാ നടപടികളും സ്വീകരിക്കുകയും ചെയ്തായി ഷാഫി പറമ്പിൽ എം എൽ എ അറിയിച്ചു.
യൂത്ത് കോൺഗ്രസ് സംസ്ഥാന നിർവാഹകസമിതി അംഗം പ്രശോഭ് എം,
വാർഡ് കൗൺസിലർ ബഷീർ എഫ് ബി,യൂത്ത് കെയർ വോളണ്ടിയർമാരായ അജാസ് കുഴൽമന്ദം, ദീപക് എസ്,സക്കീർ എച്ച് തുടങ്ങിയവർ പങ്കെടുത്തു.