യുവതിയെ ഒളിവിൽ പാർപ്പിച്ച സംഭവം; മൊഴികളിൽ പൊരുത്തക്കേടില്ലെ ന്നാവർത്തിച്ച് പൊലീസ്
നെന്മാറ. അയിലൂരിൽ കാമുകിയെ യുവാവ് പത്തുവർഷം മുറിയിൽ താമസിപ്പിച്ച സംഭവത്തിൽ അവ്യക്തതയില്ലെന്ന് ആവർത്തിച്ച് പൊലീസ്. റഹ്മാെൻറയും സജിതയുടെയും മൊഴികളിൽ പൊരുത്തക്കേടില്ലെന്ന് നെന്മാറ പൊലീസ് അറിയിച്ചു. അയൽവാസികളായ സജിതയും റഹ്മാനും കുട്ടിക്കാലം മുതൽ പ്രണയത്തിലായിരുന്നു. 2010 ഫെബ്രുവരി രണ്ടിനാണ് സജിതയെ കാണാതായത്. 18 വയസ്സായിരുന്നു അപ്പോൾ പ്രായം.
അതിന് ഒരുവർഷം മുമ്പ് ഇരുവരും നെല്ലിക്കുളങ്ങര കാവിലെത്തി വീട്ടുകാരറിയാതെ, രഹസ്യമായി താലി ചാർത്തിയിരുന്നതായി പറയുന്നു. സജിതക്ക് വിവാഹാലോചന വന്നതോടെയാണ് സ്വന്തം വീട് വിട്ട്, റഹ്മാെൻറ വീട്ടിലേക്ക് മാറാൻ തീരുമാനിച്ചത്. ഒരാഴ്ചക്കുശേഷം മറ്റൊരിടത്തേക്ക് താമസം മാറാമെന്നായിരുന്നു ഇരുവരുടെയും പ്രതീക്ഷ. സാമ്പത്തിക ബുദ്ധിമുട്ടിനാൽ പിന്നീട് ആ ജീവിതം വർഷങ്ങൾ നീണ്ടു. സജിതയെ കാണാനില്ലെന്ന മാതാപിതാക്കളുടെ പരാതിയിൽ നെന്മാറ പൊലീസ് 2010ൽ കേസ് രജിസ്റ്റർ ചെയ്തിരുന്നു. മൂന്നുവർഷത്തോളം അന്വേഷിച്ചു. റഹ്മാനെയും സംശയിച്ചിരുന്നെങ്കിലും തെളിവൊന്നും കിട്ടിയില്ല. അങ്ങനെയാണ് കേസവസാനിപ്പിച്ചത്
എല്ലാ ദിവസവും മുറിയിൽ ഒതുങ്ങിക്കഴിയുകയായിരുന്നില്ല. വീട്ടിലുള്ള മറ്റുള്ളവർ പുറത്തുേപാകുേമ്പാൾ ഇരുവരും വീട്ടിെൻറ മറ്റിടങ്ങളിൽ പോയിട്ടുണ്ട്. അടുക്കളയിൽനിന്ന് ഭക്ഷണം ഉണ്ടാക്കിക്കഴിച്ചിട്ടുണ്ട്. സജിത പ്രാഥമികാവശ്യം നിറവേറ്റിയിരുന്നത് രാത്രിയിൽ മാത്രമായിരുന്നില്ല, പകലും പോകാറുണ്ടായിരുന്നു. പകൽ, റഹ്മാൻ ജോലിക്ക് പോകുേമ്പാൾ ഹെഡ്സെറ്റ് വെച്ച് ടി.വി കണ്ടാണ് സജിത സമയം ചെലവഴിച്ചത്. അഴികൾ മുറിച്ച ജനൽ വഴി അർധരാത്രി ഇരുവരും പുറത്തിറങ്ങി നടന്നിരുന്നു. മുറിയിൽ കയറാൻ വീട്ടിലുള്ള ആരെയും റഹ്മാൻ അനുവദിച്ചിരുന്നില്ല.
ഭക്ഷണം മുറിയിൽ കൊണ്ടുവന്ന് മാത്രമേ കഴിക്കാറുള്ളൂ. പുറത്തുനിന്നാരും വാതിൽ തുറക്കാതിരിക്കാൻ വേണ്ടിയാണ് ഇലക്ട്രിക് സംവിധാനം റഹ്മാൻ ഘടിപ്പിച്ചതെന്നും പൊലീസ് പറഞ്ഞു. സജിതയുമായുള്ള ബന്ധം റഹ്മാെൻറ മാതാപിതാക്കൾക്ക് ഇഷ്ടമായിരുന്നില്ല.