പട്ടാമ്പി: തിരുവേഗപ്പുറ കൈപ്പുറം പാങ്കുഴി വീട്ടിൽ ഉമ്മറിനെ ദുരന്തം വേട്ടയാടുകയാണ്. കരൾ രോഗത്തിെൻറ പിടിയിലാണ് മക്കൾ. കോപ്പർ അംശങ്ങൾ കരളിൽ അടിഞ്ഞു കൂടി കരൾ നശിക്കുന്ന അസുഖമായ വിൽസൺ ഡിസീസ് ആണ് ഈ കുടുംബത്തെ വിടാതെ പിന്തുടരുന്നത്. അഞ്ചു മക്കളിൽ മൂത്ത മകൻ മുഹമ്മദ് ജസീമിെൻറ മരണത്തോടെയാണ് തുടക്കം. എട്ടു വയസ്സുള്ളപ്പോൾ 2011ലാണ് ജസീം മരിച്ചത്. ഇപ്പോൾ 12 വയസ്സുകാരനായ മൂന്നാമത്തെ മകൻ മുഹമ്മദ് നജീം രോഗത്തിെൻറ പിടിയിലാണ്.
പാരമ്പര്യസിദ്ധമായ ക്രമഭംഗം മൂലം കോപ്പർ കരളിൽ അടിഞ്ഞു കരൾ പൂർണമായും നശിച്ച നജീം ഇപ്പോൾ കോഴിക്കോട് മെഡിക്കൽ കോളജിൽ ചികിത്സയിലാണ്. ഇവരെ കൂടാതെ ഹാഷിം (15), ജാസിം (ഒമ്പത്), സലീം (ആറ്) എന്നീ മൂന്നു മക്കൾ കൂടിയുണ്ട് ഉമ്മർ-ഷെമിന ദമ്പതികൾക്ക്. ഇവരും ഇതേ അസുഖത്തിെൻറ ഇരകളാണോ എന്നറിയാനുള്ള നിരന്തര പരിശോധനകളിലാണ് കുടുംബം.
: നജീമിന് കരൾ മാറ്റിവെക്കൽ അടിയന്തര ശസ്ത്രക്രിയയാണ് നിർദേശിച്ചിട്ടുള്ളത്. ടൈലർ ജോലി കൊണ്ട് കുടുംബം പോറ്റാൻ പാടുപെടുന്ന പിതാവ് ഉമ്മറിന് തെൻറ കരൾ പകുത്തു നൽകാനേ കഴിയൂ. ശസ്ത്രക്രിയാനന്തര ചികിത്സ ഉൾപ്പടെ 30 ലക്ഷം രൂപയിൽപരം ചെലവ് വരുന്ന സാഹചര്യത്തിൽ കുട്ടികളെ രക്ഷിക്കാനായി ജനകീയ കമ്മിറ്റിക്ക് രൂപം കൊടുത്തിരിക്കയാണ് നാട്ടുകാർ. പട്ടാമ്പി എം.എൽ.എ മുഹമ്മദ് മുഹ്സിൻ, തിരുവേഗപ്പുറ പഞ്ചായത്ത് പ്രസിഡൻറ് എം.ടി. മുഹമ്മദലി, മുൻ പഞ്ചായത്ത് പ്രസിഡൻറ് എം.എ. സമദ് (രക്ഷാധികാരികൾ), കെ.കെ. അസീസ് (ചെയർ.), പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എം. രാധാകൃഷ്ണൻ, ജനപ്രതിനിധികളായ സുലൈഖ പാങ്കുഴി, വി.ടി.എ കരീം (വൈസ് ചെയർ.), വി.പി. സൈദ് മുഹമ്മദ് (ജന. കൺ.), പി. ഉമ്മർ, പി.കെ. ഖാലിദ്, കെ.എം. ഷമീർ (ജോ. കൺ.), എം.വി. അനിൽകുമാർ (ട്രഷ.) എന്നിവർ ഭാരവാഹികളായി 31 അംഗ സമിതിയാണ് രൂപവത്കരിച്ചത്.
തിരുവേഗപ്പുറ പഞ്ചാബ് നാഷനൽ ബാങ്കിൽ മുഹമ്മദ് നജീം ചികിത്സ സഹായ നിധി അക്കൗണ്ട് ആരംഭിച്ചിട്ടുണ്ട്. നമ്പർ: 4354000100100051. ഐ.എഫ്.എസ്.സി: PUNB0435400. കെ.പി. ഷെഫീഖിെൻറ 9746084390 മൊബൈൽ നമ്പറിലെ ഗൂഗ്ൾ പേ വഴിയും സംഭാവനകളയക്കാം










