വിധിക്കു മുമ്പിൽ വിറച്ചു നിൽക്കാതെ വീൽചെയറിലിരുന്ന് …..
—- ജോസ് ചാലയ്ക്കൽ – –
ചിറ്റൂർ: വിധിക്കു മുന്നിൽ വിറങ്ങലിച്ചോ- വിഷണ്ണനാ യോ -നിൽക്കാതെ വീൽചെയറിലിരുന്ന് വിധിയോട് വെല്ലുവിളിച്ച് വീടുo കുടുംബവും പുലർത്താനുള്ള വക കണ്ടെത്തുകയാണ് പാലക്കാട് ജില്ലയിലെ ചിറ്റൂർ നല്ലേപ്പിള്ളി സ്വദേശി സെൽവൻ ‘
പതിനാലു വർഷം മുമ്പാണ് കള്ളുചെത്തുതൊഴിലാളിയായ സെൽവനെ വിധിവേട്ടയാടിയത്.തൊഴിൽ ചെയ്യുന്നതിനിടെ മരത്തിൽ നിന്നും നിലംപതിച്ചു.ലക്ഷങ്ങൾ ചിലവാക്കി ചികിത്സ ചെയ്തെങ്കിലും അരക്കു താഴെ തളർന്നു് വീൽ ചെയറിലായി ജീവിതം.76 വയസ്സായ അച്ഛൻ തങ്കവേ ലൂ: 68 വയസ്സായ അമ്മ സരോജിനി, ഭാര്യ സരിത, പത്താം ക്ലാസുകാരനായ മകൻ അരുൺ എന്നിവരടങ്ങിയ കുടുംബം സംരക്ഷിക്കേണ്ട ചുമതല സെൽവ നിലാണ്.
സ്വന്തമായി തൊഴിൽ ചെയത് ജീവിച്ച് ശീലിച്ച സെൽവന് മറ്റുള്ളവരുടെ മുമ്പിൽ കൈ നീട്ടാൻ അഭിമാനം സമ്മതിക്കുന്നില്ല.
മന:സാനിധ്യം കൈവിടാതെ വീൽചെയറിലിരുന്നു കൊണ്ട് അലങ്കാരത്തിനുള്ള ആനപ്പട്ടം ഉണ്ടാക്കി വിൽക്കുകയാണ് ഇപ്പോൾ ചെയ്യൂന്നത്. ഭംഗി യും കൗതുകവുമുള്ള പല വലുപ്പത്തിലുള്ള ആന പട്ടങ്ങൾ ഉണ്ട്. വാഹനങ്ങളിലും വീടുകളിലും ഓഫിസുകളിലും കല്യാണ പന്തലുകളിലേയും സ്റ്റേജിലും മറ്റും ഈ ആനപ്പട്ടം കൊണ്ട് അലങ്കരിക്കാം.
‘സെൽവൻ്റെ ദയനീയ ജീവിതത്തിന് ഒരു കൈതാങ്ങ് നൽകാൻ സന്മനസ്സുള്ളവർ ആനപ്പട്ടം വാങ്ങി സഹായിക്കുക
ഫോൺ: സെൽവൻ: 9895944 256.










