Sunday, July 19, 2026
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home EDITORIAL

പാഠം പഠിപ്പിക്കുന്ന കൊറോണ ! – അസീസ് മാസ്റ്റർ

Palakkad News by Palakkad News
5 years ago
in EDITORIAL
0
നിയന്ത്രണങ്ങൾക്ക് അയവ് : നഗരത്തിൽ തിരക്കേറി
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

പുത്തനുടുപ്പും ബാഗുകളും കുടയും മഴയും കൊണ്ട് വർണശബളമായ അധ്യയന വർഷത്തിൻ്റെ ഓർമ്മയിൽ രക്ഷിതാക്കൾ, തങ്ങളുടെ മക്കളെ ഡിജിറ്റൽ പഠന ലോകത്തേക്ക് കൈപിടിച്ചു കയറ്റിയിരിക്കുകയാണ്. കഴിഞ്ഞ വർഷം പോലെ തന്നെ, ഇത്തവണയും കൊറോണ കാരണം വിദ്യാലയങ്ങൾ ഓൺലൈൻ പ്രവേശനോത്സവമാണ് നടത്തിയത്. സംസ്ഥാനത്ത് മൂന്നര ലക്ഷം കുരുന്നുകളാണ് ഒന്നാം ക്ലാസിലേക്ക് പ്രവേശനം നേടിയത്. കോവിഡ് വ്യാപനം അതിരൂക്ഷമായ അന്തരീക്ഷത്തിൽ സമൂഹത്തിൽ വിവിധ മാറ്റങ്ങൾക്കുള്ള പാഠം പകരുന്ന കാഴ്ചകളാണ് എങ്ങും. തൊട്ടും തലോടിയും തല്ലിയും തമാശകൾ കൈമാറിയും ഉച്ചഭക്ഷണം പങ്കുവെച്ചും കഴിഞ്ഞ വിദ്യാലയ തിരുമുറ്റത്തെത്തുവാൻ മോഹമാണ് എല്ലാവർക്കും. കുട്ടികളും അധ്യാപകരും ചേരുന്ന അവരുടേതായ ലോകത്ത് പഠിക്കേണ്ട സാമൂഹ്യപാഠങ്ങൾക്ക് പകരം വീട്ടിലെ ഇല്ലായ്മയും വല്ലായ്മയും ലോകത്തിനു മുന്നിൽ തുറന്നു വെക്കേണ്ടി വരുന്ന ലക്ഷക്കണക്കിന് പേരുടെ ഡിജിറ്റൽ പഠനമുറിയിലേക്കുള്ള മാറ്റവും നാം കാണാതെ പോവരുത്.

ഒരു ക്ലാസിൽ ഒതുങ്ങുന്ന കുറുമ്പുകളും തമാശകളും പരിഭവങ്ങളും കുട്ടികളും അധ്യാപകരും മാത്രമായ ലോകത്ത് പതിവാണ്. എന്നാൽ പതിവിന് വിപരീതമായി ക്ലാസ്മുറികൾ ഓൺലൈൻ ആയതോടു കൂടി രക്ഷിതാക്കളും പുറം ലോകവും അധ്യാപകരുടെ പഠന ലോകത്തേക്ക് കടന്നു വരികയും സഹജമായ ന്യൂനതകളെ കണ്ടെത്തി കടന്നാക്രമിക്കുന്നതും ഭയന്ന് വെറും ‘പഠിപ്പിക്കൽ’ എന്ന ഗൗരവ പ്രവൃത്തിയിൽ മാത്രം ഭൂരിപക്ഷം അധ്യാപകരും ഒതുങ്ങുന്നു. ചിലർ ചിട്ടവട്ടങ്ങളെ പൊളിച്ചെഴുതാൻ ശ്രമിക്കുമ്പോൾ സമൂഹമാധ്യമങ്ങളിലൂടെ ട്രോൾ കഥാപാത്രമായി മാറുന്നു. കഴിഞ്ഞ അധ്യയന വർഷം വിക്ടേഴ്സ് ചാനലിൽ അവതാരികയായെത്തിയ ഒന്നാം ക്ലാസ് അധ്യാപികയുടെ ‘മിട്ടു പൂച്ച’ അവതരണം മലയാളിയുടെ വിവാദവും അഭിനന്ദനവും ചേർന്ന മത്സരയിന മാറിയതിനുള്ള ഉദാഹരണമായി ചൂണ്ടിക്കാട്ടാം.

കാലം മാറുമ്പോഴും കഥ മാറാത്ത ഒട്ടേറെ പേർ നമുക്കിടയിലുണ്ട്. കൊറോണ കാരണം തൊഴിൽ നഷ്ടപ്പെട്ട ദിവസക്കൂലിക്കാരുടെ മക്കൾക്ക് ഓൺലൈൻ സൗകര്യം ഒരുക്കാതെ, മക്കളുടെ പഠന ഭാവി സംരക്ഷിക്കാനാവാത്ത അവസ്ഥയിലാണ്. സ്മാർട്ട് ഫോണും ഭൗതിക സാഹചര്യവും പ്രതിമാസം വേണ്ടി വരുന്ന ഇൻ്റർനെറ്റ് റീചാർജും അനുഭവിക്കാൻ കഴിയാത്ത ലക്ഷക്കണക്കിന് കുട്ടികളുടെ കണ്ണുനീരൊപ്പാൻ ഡിജിറ്റൽ പഠന ലോകത്തിന്, കൊറോണ കാരണം പരിമിതികളേറെയുണ്ട്.

ഒന്നു മുതൽ 12 വരെ ക്ലാസുകളിലായി 42 ലക്ഷം കുട്ടികളുണ്ടെന്നാണ് പ്രാഥമിക കണക്കുകൾ. പേപ്പർ രഹിത സമൂഹത്തിലേക്ക്
ലോകം കാലെടുത്തു വെക്കുമ്പോൾ, ഇതിൽ നിന്നെല്ലാം പിന്മാറുന്ന പഴഞ്ചൻവാദക്കാരെ പോലും ഡിജിറ്റൽ സാക്ഷരത നേടാൻ നിർബന്ധിതരാക്കിയത് കോവിഡ് – 19 എന്ന മഹാമാരിയാണ്.

ഓൺലൈൻ ലോകത്ത് ഒരുപാട് വിപ്ലവകരായ മാറ്റങ്ങൾക്കുതകുന്ന വലിയ പാഠങ്ങൾ പകർന്നു തന്നെയാണ് കോവിഡ് മൂന്നാം വർഷത്തിലേക്ക് പ്രവേശിച്ചത്.

ആരോഗ്യം, തൊഴിൽ മേഖലയിൽ പോലും ഡിജിറ്റൽ സ്വാധീനം ചെലുത്തിയ ഫലം ഒട്ടും ചെറുതല്ല എന്ന് ചുറ്റുവട്ടം കണ്ണോടിച്ചാൽ തന്നെ ബോധ്യമാവുന്നതാണ്.

പ്രത്യാശയുടെ പൊൻകിരണങ്ങൾക്ക് പിറകേ പുതിയ ലോകം കെട്ടിപ്പെടുത്താനുള്ള പ്രയാണത്തിലേക്ക് പ്രവേശിച്ച, പഠനത്തിലേക്ക് ലോഗിൻ ചെയ്ത വിദ്യാർത്ഥി – അധ്യാപക സമൂഹത്തിന് സായാഹ്നം ദിന പത്രത്തിൻറെ എല്ലാ ഭാവുകങ്ങളും നേരുന്നു.

ജയ്ഹിന്ദ്.

Previous Post

പെട്രോള്‍ ഡീസല്‍ വില ഇന്നും കൂട്ടി; ഡീസലിന് 90 കടന്നു

Next Post

എംപ്ലോയ്‌മെന്റ് സേവനങ്ങള്‍: സമയപരിധി നീട്ടി

Palakkad News

Palakkad News

Next Post
നിയന്ത്രണങ്ങൾക്ക് അയവ് : നഗരത്തിൽ തിരക്കേറി

എംപ്ലോയ്‌മെന്റ് സേവനങ്ങള്‍: സമയപരിധി നീട്ടി

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു;  അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു; അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

July 17, 2026
ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

July 17, 2026
തെരുവുനായ്ക്കളുടെ വിശ്രമകേന്ദ്രമായി ഒലവക്കോട്ടെ കാത്തിരിപ്പു കേന്ദ്രങ്ങൾ

കണ്ടക്ടര്‍ക്ക് മര്‍ദ്ദനം: മംഗലം ഡാമില്‍ സ്വകാര്യ ബസ് പണിമുടക്ക്

July 16, 2026
ആരെയും വെറുതെ വിടില്ല ഇരട്ടക്കൊലക്കേസ് പ്രതി ചെന്താമര

ചെന്താമരയുടെ ശിക്ഷാവിധി ജൂലൈ 20ന്; വധശിക്ഷ ആവശ്യപ്പെട്ട് പ്രോസിക്യൂഷൻ;

July 16, 2026

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News