മൂന്നുനില കെട്ടിടത്തിൽ നിന്നു താഴേക്ക്:റാസിക്കിനു വേദനയുടെ
പാലക്കാട്.കൂറ്റനാട് 2017ലെ സ്റ്റുഡന്റ്സ് ഒളിംപിക്സിൽ ഇന്ത്യയെ പ്രതിനിധീകരിച്ചു 400 മീറ്റർ ഓട്ടത്തിൽ സ്വർണം നേടിയ കായികതാരം ചാലിശ്ശേരി പഞ്ചായത്ത് പട്ടിശ്ശേരി പടാട്ടുകുന്ന് നാലകത്ത് റഫീഖിന്റെ മകൻ റാസിക്കിന്റെ ഇപ്പോഴത്തെ അവസ്ഥ ദയനീയമാണ്. പാഠ്യ, പാഠ്യേതരരംഗത്തു മിടുക്കനായ റാസിഖിന്റെ ജീവിതം കീഴ്മേൽ മറിച്ച ദുരന്തമുണ്ടായതു 2018ലാണ്. എറണാകുളത്തു ഫയർ ആൻഡ് സേഫ്റ്റി കോഴ്സിനു പഠിക്കുമ്പോൾ മൂന്നുനില കെട്ടിടത്തിൽ നിന്നു താഴെ വീഴുകയായിരുന്നു. അപകടത്തിൽ ശരീരം പൂർണമായി തളർന്നു.
പുരയിടം പണയം വച്ചും കടം വാങ്ങിയും സുമനസ്സുകളുടെ സഹായം വഴിയും ഇതുവരെ ചികിത്സിച്ചു. ഇപ്പോൾ ആ വഴികളും അടഞ്ഞു തുടങ്ങി. അപകടത്തിനു ശേഷം ഏറെനാൾ അബോധാവസ്ഥയിലായിരുന്നു റാസിഖ്. എന്നാൽ, തുടർച്ചയായ ചികിത്സയിൽ ശ്രദ്ധേയമായ പുരോഗതിയുണ്ടായി. അതോടെ കുടുംബത്തിന്റെയും നാട്ടുകാരുടെയും പ്രതീക്ഷ വർധിച്ചു. ചികിത്സ തുടർന്നാൽ ജീവിതത്തിലേക്കു തിരിച്ചുവരാൻ കഴിയുമെന്നു ഡോക്ടർമാർ പ്രതീക്ഷ നൽകുക കൂടി ചെയ്തതോടെ തുടർ ചികിത്സയ്ക്കു തുക കണ്ടെത്താനുള്ള തീവ്രശ്രമത്തിലാണു നാട്ടുകാരും കുടുംബവും.
അതിനായി തൃത്താല ബ്ലോക്ക് പഞ്ചായത്ത് അംഗം ബാവ മാളിയേക്കൽ (മുഹമ്മദ്) ചെയർമാനും എ.എം. യൂസഫ് ഹാജി കൺവീനറും പ്രദീപ് തായക്കാട്ടിൽ മുഖ്യ രക്ഷാധികാരിയുമായി റാസിഖ് ചികിത്സാ സഹായസമിതി രൂപീകരിച്ചു. ബാങ്ക് അക്കൗണ്ട് വിവരങ്ങൾ. പേര്: എ.എം. യൂസഫ് ആൻഡ് എം. മുഹമ്മദ്, അക്കൗണ്ട് നമ്പർ: 0982053000000604, ഐഎഫ്എസ് കോഡ്: SIBL0000982, സൗത്ത് ഇന്ത്യൻ ബാങ്ക്, കൂറ്റനാട്, പാലക്കാട് ജില്ല. ജിപേ നമ്പർ : 9048700884.










