പാലക്കാട് : ലക്ഷദ്വീപിൽ സംഘപരിവാർ അജണ്ടകൾ നടപ്പിലാക്കി സമാധാനം നശിപ്പിക്കുന്ന പുതിയ അഡ്മിനിസ്ട്രേറ്ററുടെ നീക്കങ്ങൾക്കെതിരെ
ലക്ഷദ്വീപ് ജനതക്ക് ഐക്യദാർഢ്യം പ്രഖ്യാപിച് വീടുകളിലും
പാർട്ടി ഓഫീസികളിലും പ്രക്ഷോഭ പരിപാടികൾ സംഘടിപ്പിച്ചു .പാലക്കാട് നടന്ന പ്രധിഷേധത്തിൽ സംസ്ഥാന കമ്മിറ്റി അംഗം എം. സുലൈമാൻ, ആലത്തൂരിൽ വെച്ചു നടന്ന പ്രതിഷേധത്തിൽ ജില്ലാ പ്രസിഡന്റ് പിഎസ് അബു ഫൈസൽ നേതൃത്വം നൽകി. സമാധാനപൂർണമായ ജീവിതം നയിച്ചുവന്ന ദ്വീപിലെ ഗോത്രവർഗ്ഗ സമൂഹത്തിലേക്ക് അഡ്മിനിസ്ട്രേറ്ററായി പ്രഫുൽ പട്ടേലിനെയും സംഘത്തെയും നിയോഗിച്ചത് തികച്ചും ഗൂഢാലോചനയുടെ ഭാഗമായിട്ടാണ്.
വിവിധ ഭീകര നിയമങ്ങളിലൂടെ ജനങ്ങൾക്കുമേൽ നടത്തുന്ന ദ്രോഹങ്ങളെ ന്യായീകരിക്കാൻ വേണ്ടി
മോദി ഭരണകൂടം ഇസ്ലാമോഫോബിയ പരത്തുന്ന വ്യാജവാർത്തകളാണ് പ്രചരിപ്പിക്കുന്നത്. ഗോത്രവർഗ സാംസ്കാരിക ജീവിതം നയിക്കുന്ന ലക്ഷദ്വീപ് നിവാസികളുടെ തനത് ജീവിത ശൈലിയെ തകർക്കാനുള്ള ശ്രമമാണ് നടത്തുന്നത്.
മുസ്ലിം ഭൂരിപക്ഷ പ്രദേശമായ ലക്ഷദ്വീപിനെ വംശീയമായി ഉന്മൂലനം ചെയ്യാൻ ശ്രമിക്കുന്ന പ്രഫുൽ പട്ടേലിനെയും സംഘത്തെയും ഉടൻതന്നെ ദ്വീപിൽ നിന്ന് പിൻവലിക്കണമെന്ന് അദ്ദേഹം പറഞ്ഞു. ദ്വീപിനെ തകർക്കുന്ന ഫാസിസ്റ്റ് നയങ്ങൾക്കെതിരെ നൂറിൽ പരം പ്രദേശങ്ങളിലും വീടുകളിലും പ്ലക്കാർഡുകൾ ഉയർത്തി പ്രതിഷേധ പരിപാടികൾ നടന്നു.*