വീണ്ടും കാട്ടാന ആക്രമണം.. സർക്കാരിൻ്റെ നിഷ്ക്രിയത്വം.
–ബി.ജെ.പി.സംസ്ഥാന ജനറൽ സെക്രട്ടറി – സി. കൃഷ്ണ കുമാർ
പാലക്കാട്: സർക്കാരിന്റെ നിഷ്‌ക്രിയത്വം ആണ് കാട്ടാന ആക്രമണത്തിൽ വീണ്ടും ജീവൻ നഷ്ടപ്പെടാൻ കാരണം
ഇന്ന് കഞ്ചിക്കോട് പനങ്ങാട് സ്വദേശിനി കാട്ടാനയുടെ ആക്രമണത്തിൽ മരണപ്പെട്ടത്തിനു പരിപൂർണ ഉത്തരവാദിത്വവും സംസ്ഥാന സർക്കാറിനാണ് . കഴിഞ്ഞ കുറച്ചു കാലത്തിനുള്ളിൽ നിരവധി ആളുകളുടെ ജീവൻ നഷ്ടപ്പെട്ടിട്ടും ശാശ്വതമായാ പരിഹാരം ഉണ്ടാകാനുള്ള ഒരു ശ്രമവും സർക്കാരിന്റെ ഭാഗത്തു നിന്നും ഉണ്ടാവുന്നില്ല . മരണം സംഭവിക്കുന്ന സമയത്തു നഷ്ടപരിഹാരം നൽകുക എന്ന സമീപനം മാത്രം ആണ് ഉണ്ടാവുന്നത് . ലക്ഷക്കണക്കിന് രൂപയാണ് കർഷകർക്ക് കാ’ട്ടാന ശല്യം മൂലം നഷ്ടം സംഭവിച്ചിരിക്കുന്നത് . കേന്ദ്ര സർക്കാർ റെയിൽ ഫെൻസിങ് ഉൾപ്പെടെയുള്ള പ്രതിരോധ നടപടികൾക്ക് ഉള്ള തുക അനുവദിച്ചിട്ടും അത് വിനിയോഗിക്കാതിരുന്ന സംസ്ഥാന സർക്കാർ ഗുരുതരമായ വീഴ്ച്ചയാണ് വരുത്തിയത് . ഇനിയും മനുഷ്യ ജീവനുകൾ നഷ്ടപ്പെടാൻ ഇടവരുത്താതെ ഉടൻ പരിഹാരം ഉണ്ടാക്കണം എന്ന് ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി സി . കൃഷ്ണ കുമാർ ആവശ്യപ്പെട്ടു .കാട്ടാനയുടെ ആക്രമണത്തിൽ മരണപെടുന്നവരുടെ കുടുംബത്തിന് നൽക്കുന്ന നഷ്ടപരിഹാര തുക ഇരുപത് ലക്ഷം രൂപയായി വർദ്ധിപ്പിക്കുകയും ആശ്രിതരിൽ ഒരാൾക്ക് സർക്കാർ ജോലി നൽകാനുള്ള നടപടി സ്വീകരിക്കണം എന്നും കൃഷ്ണകുമാർ ആവശ്യപ്പെട്ടു . മരണപ്പെട്ട അഞ്ജനാദേവിയുടെ വീട് സന്ദർശിച്ചു . ബിജെപി മലമ്പുഴ മണ്ഡലം പ്രസിഡന്റ് സുരേഷ് , പുതുശ്ശേരി പഞ്ചായത്ത് മെമ്പർ ഷണ്മുഖൻ എന്നിവരും അനുഗമിച്ചു
ഫോട്ടോ അടി കുറിപ്പ്: കാട്ടാനയുടെ ആക്രമണത്തിൽ മരിച്ച അഞ്ജനയുടെ കുടുംബാംഗങ്ങളെ ബി.ജെ.പി.സംസ്ഥാന ജനറൽ സെക്രട്ടറി സി. കൃഷ്ണ കുമാർ സന്ദർശിക്കുന്നു.