നാഷണൽ ഹൈവേ യാത്രക്കാർക്ക് സൗജന്യ ഭക്ഷണ വിതരണ പദ്ധതി തുടങ്ങി.
പാലക്കാട്: വിവേകാനന്ദ ദാർശനിക സമാജവും പാലക്കാട് ജില്ലാ സ്റ്റുഡന്റ്സ് പോലീസും സംയുക്തമായി നാഷണൽ ഹൈവേ യാത്രക്കാർക്കായി സൗജന്യ ഭക്ഷണ വിതരണ പദ്ധതി ആരംഭിച്ചു.
കൊവിഡ് പ്രതിസന്ധി കാലത്ത് ദേശീയപാതയിൽ യാത്ര ചെയ്യേണ്ടി വരുന്ന ആംബുലൻസ് ഡ്രൈവർമാരടക്കമുള്ള കൊവിഡ് ഹെൽപ്പ് ലൈൻ വർക്കേഴ്സിനും അന്യ സംസ്ഥാനങ്ങളിൽ നിന്ന് വരുന്ന ലോറി ഡ്രൈവർമാർക്കും മറ്റ് യാത്രക്കാർക്കും ഭക്ഷണം ലഭിക്കുന്നുവെന്ന് ഉറപ്പു വരുത്തുവാനായി കൊണ്ടാണ് ജില്ലാ പോലീസും വിവേകാനന്ദ ദാർശനിക സമാജവും കൈകോർക്കുന്നത്. നിലവിൽ ജനമൈത്രി പോലീസിന്റെ സഹകരണത്തോടെ പാലക്കാട് നഗരം കേന്ദ്രീകരിച്ച് വിവേകാനന്ദ ദാർശനിക സമാജം നടത്തുന്ന അന്നദാന പദ്ധതിയിലൂടെ ദിനംപ്രതി 2500 പേർക്ക് ഭക്ഷണം നൽകുന്നുണ്ട്.
ദേശീയ പാതയിൽ ആരംഭിക്കുന്ന സൗജന്യ ഭക്ഷണ വിതരണ പദ്ധതിയുടെ ഉദ്ഘാടനം സ്റ്റുഡന്റ് പോലീസിന്റെ നോഡൽ ഓഫീസറായ സി. ഡി. ശ്രീനിവാസൻ (ഡി.വൈ.എസ്.പി.- എൻ.സി., പാലക്കാട്:) നാഷണൽ ഹൈവേയിൽ മണപ്പുള്ളിക്കാവിൽ നിർവ്വഹിച്ചു.
സ്റ്റുഡന്റ് പോലീസ് അസിസ്റ്റന്റ് നോഡൽ ഓഫീസറായ സബ്ഇൻസ്പെക്ടർ എൻ.സതീന്ദ്രൻ, വിവേകാനന്ദ ദാർശനിക സമാജം പ്രസിഡന്റ് എൻ.നന്ദകുമാർ, സമാജം ജനറൽ സെക്രട്ടറി സത്യാനന്ദ്. ടി, സാമൂഹ്യപ്രവർത്തക റസിയ ബാനു എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
ലോക്ക് ഡൗൺ സമയത്ത് എല്ലാദിവസവും നാഷണൽ ഹൈവേ യാത്രക്കാർക്കായി വിവേകാനന്ദ ദാർശനിക സമാജം അന്നദാന പദ്ധതിയുടെ ഭാഗമായി ഭക്ഷണപ്പൊതികൾ സൗജന്യമായി വിതരണം ചെയ്യും
നാഷണൽ ഹൈവേ യാത്രക്കാർക്കുള്ള സൗജന്യ ഭക്ഷണ വിതരണം ഡി.വൈ.എസ്.പി.(എൻ.സി.) സി.ഡി.ശ്രീനിവാസൻ ഉദ്ഘാടനം ചെയ്യുന്നു.