പാലക്കാട്:കാർഷിക മേഖലക്ക് ഇളവ് പ്രഖ്യാപിക്കാത്തത് ഒന്നാം വിളയിറക്കലിനെ ഗുരുതരമായി ബാധിക്കും’ കാലാവസ്ഥക്കനുയോജ്യമായി വിളവിറക്കിയില്ലെങ്കിൽ കർഷകരെ കാത്തിരിക്കുന്നത് കടക്കെണിയാവും’ തൊഴിലാളി ക്ഷാമം പ്രതിസന്ധി സൃഷ്ടിച്ച കർഷിക മേഖലക്ക് കു നിൻമേൽ കുരു എന്നതുപോലെയായി ലോക്ക് ഡൗൺ. തൊഴിൽ മേഖലയിൽ നിയന്ത്രണമുളളതിനാൽ അന്യസംസ്ഥാന തൊഴിലാളികളെയും ലഭിക്കുന്നില്ല’ കുറഞ്ഞ തൊഴിലാളികളെ ഉപയോഗിച്ച് പായ് ഞാറ്റടിയുൾപ്പടെ ചെലവ് കുറഞ്ഞ കർഷിക രീതികൾ നടപ്പിലാക്കാമെങ്കിലും തൊഴിലാളികളിലെ പരിജ്ഞാന കുറവ് ഇതിനും തടസ്സമാണ്. കാർഷിക മേഖലക്കാവശ്യമായ രാസവളങ്ങൾ, യന്ത്രങ്ങൾ , കീടനാശിനികൾ എന്നിവ ലഭിക്കാത്തതും കാർഷിക മേഖലയിൽ പ്രതിസന്ധിയാവുന്നുണ്ട് ‘ നെല്ല് സംഭരണം നടത്തി മാസങ്ങൾ കഴിഞ്ഞിട്ടും സർക്കാർ പ്രഖ്യാപിച്ചതാങ്ങുവില മഹാ ഭൂരിപക്ഷം കർഷകർക്കും ലഭിച്ചിട്ടില്ല. നെല്ല് നൽകിയിട്ടും വില ലഭിക്കാത്തത് കാർഷിക വ്യത്തിയിൽ നിന്നും കർഷകരെ പിന്തിരിപ്പിക്കുന്നുണ്ട്