പാലക്കാട്ക്ഷീരകർഷകർക്ക് ആശ്വാസമായി മിൽമ മുഴുവൻ പാലും സംഭരിച്ച് തുടങ്ങി. ഞായറാഴ്ച മുതൽ ഉച്ചയ്ക്ക് ശേഷമുള്ള പാലും ക്ഷീരസംഘം വഴി സംഭരിച്ചു. ലോക്ക്‌ഡൗണിനെ തുടർന്ന് വിൽപ്പന കുറഞ്ഞതോടെ ഉച്ചയ്ക്കുശേഷം പാൽ എടുക്കുന്നത് മിൽമ നിർത്തിയിരുന്നു. രണ്ട് ദിവസത്തിന് ശേഷം 80 ശതമാനവും പാൽ സംഭരിച്ചു.
പ്രതിദിനം രണ്ടുലക്ഷം ലിറ്റർ പാൽ പൊടിയാക്കി നൽകാമെന്ന് തമിഴ്നാട്ടിലെയും കർണാടകയിലെയും ഫാക്ടറികൾ സമ്മതിച്ചിട്ടുണ്ട്. അതിനാൽ പ്രതിസന്ധി പൂർണമായി തീർന്നുവെന്ന് മിൽമ അധികൃതർ അറിയിച്ചു.