ലോക്ക് ഡൌൺ സമയത്ത് ആരും വിശന്നു ഇരിക്കരുത് എന്ന ലക്ഷ്യത്തോടെ സംസ്ഥാന സർക്കാർ ആരംഭിച്ച കമ്മ്യൂണിറ്റി കിച്ചണിലേക്ക് അരി സംഭാവന നൽകി DYFI പുതുക്കോട് മേഖലാ കമ്മിറ്റി.
പഞ്ചായത്ത് ൽ നിലവിലുള്ള ജനകീയ അടുക്കളയുമായി സംയോജിച്ചാണ് കമ്മ്യൂണിറ്റി കിച്ചൻ പ്രവർത്തിക്കുക.
അശരണർ, ഒറ്റയ്ക്ക് താമസിക്കുന്ന വയോധികർ, ആശ്രയിമില്ലാത്ത രോഗികൾ എന്നിവരെയാണ് പദ്ധതിയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.
വാർഡ് മെമ്പർമാർ – ജാഗ്രത സമിതികൾ നൽകിയ ലിസ്റ്റ് പ്രകാരമാണ് ഭക്ഷണം RRT സന്നദ്ധ സേവകർ വീടുകളിൽ എത്തിച്ചു നൽകും.
ക്വാറന്റീനിൽ ഇരിക്കുന്ന, ഭക്ഷണം തയ്യാറാക്കാൻ ബുദ്ധിമുട്ട് അനുഭവ പെടുന്നവർക്കും ഈ സാഹചര്യം ഉപയോഗപ്പെടുത്താം, നിലവിൽ ജനകീയ അടുക്കളയിൽ നിന്നും പാർസൽ സൗകര്യത്തിൽ ഭക്ഷണം ലഭ്യമാക്കുന്നുണ്ട്.
കമ്മ്യൂണിറ്റി കിച്ചണിന്റെ നടത്തിപ്പിനാവശ്യമായ പച്ചക്കറി, പലചരക്കു സാധനങ്ങൾ പൊതു ജനങ്ങളിൽ നിന്നും സംഭാവന ആയി സ്വീകരിക്കുന്നു. എല്ലാവരും ഈ ഉദ്യമത്തിൽ സഹായിച്ചു സഹകരിക്കണമെന്ന് പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി ഹസീന ടീച്ചർ അഭ്യർത്ഥിച്ചു.