പാലക്കാട് .. തെരുവിലെ മനുഷ്യ കോലത്തിന് നന്മയുടെ തെളിനീരായി കാക്കി ധാരികൾ ‘ നിയമ പാലകർ മാത്രമല്ല അഭയകേന്ദ്രവുമാണെന്ന് തെളിയിക്കുകയായിരുന്നു പാലക്കാട് നോർത്ത് സ്റ്റേഷനിലെ പോലീസുകാർ ‘ ഭക്ഷണം പോട്ടെ ഒരു തുള്ളി വെള്ളം കിട്ടിയിട്ടു പോലും ദിവസങ്ങൾ ഏറെയായി. പാലക്കാട് വലിയ മാർക്കറ്റിലെ തെരുവോരത്ത് ഒരു മനുഷ്യക്കോലം’ എവിടെ നിന്ന് ഇവിടം വരെ എത്തിയെന്നോ ഇനി എങ്ങോട്ട് പോകുമെന്നോ ഒന്നുമറിയാതെ ഏകാന്തതയുടെ തടവറയിലായിരുന്ന മനുഷ്യക്കോലത്തെയാണ് നോർത്ത് സ്റ്റേഷനിലെ പോലീസുകാർ സഹജീവിയായി പരിചരണം നൽകിയത് ‘ ക്ഷീണം വന്ന മനസ്സിനും ശരീരത്തിന്നും മനസാക്ഷിയുടെ സ്വാന്തനം ഭക്ഷണം പിന്നെ ജില്ലാ ആശുപത്രിയിൽ പരിചരണം.
മനുഷ്യനന്മയുടെ ഉറവ വറ്റാത്തവരാണ് കേരള പോലീസന്ന് നിരവധി സാക്ഷ്യമുണ്ട്. അത് ഒരിക്കൽ കൂടി ആവർത്തിച്ചിരിക്കുകയാണ് നോർത്ത് സ്റ്റേഷനിലെ നന്മയുടെ കാക്കി ധാരികൾ
സിവിൽ സർവ്വീസ് ഓഫീസർമാരായ സായൂജ്, ബിനു എന്നിവരാണ് സേനയുടെ അഭിമാന സ്ത്ഭമായത്