നെന്മാറ : കോവിഡ് പോസിറ്റീവായ രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറയിലെ സ്വകാര്യ ആശുപത്രിയായ അവെറ്റീസ്. ശനിയാഴ്ച്ച കോവിഡ് പോസിറ്റീവ് ആയതിനെ തുടർന്ന് മുതലമട സ്വദേശി അവെറ്റീസ് ആശുപത്രിയിലെ ജനറൽ മാനേജരായ ശ്രീനിവാസൻ എന്നയാളെ വിളിച്ച് കോവിഡ് ബെഡുക്കളുടെ വിവരം ശേഖരിക്കുകയും, കോവിഡ് ബെഡ്ഡുകൾ ഒഴിവുണ്ടെന്നും, അഡ്മിറ്റ് ചെയാമെന്നുമുള്ള ഉറപ്പിന്മേൽ കോവിഡ് രോഗി ആശുപത്രിയിൽ ചെല്ലുകയും ചെയ്തു.
ആശുപത്രിയിൽ എത്തിയ രോഗിക്ക് കാരുണ്യ ഇൻഷുറൻസ് ഉണ്ടെന്ന് മനസ്സിലാക്കിയ ആശുപത്രി അധികൃതരുടെ മനോഭാവം മാറുകയും, ഡോ.രഞ്ജിത്ത്, ഡോ. അമീൻ.എ.കെ, എന്നിവരുടെ നേതൃത്വത്തിൽ പല ടെസ്റ്റുകളും, എക്സ് റേ എന്നിവ എടുക്കുകയും ഗർഭിണിയായ രോഗിയോടൊപ്പം 6 മണിക്കൂറിലേറെ Decontamination റൂമിൽ ഇരുത്തുകയും ചെയ്തു. പാതിരാത്രിയായപ്പോൾ ഇൻഷുറൻസ് ഇല്ലാത്ത മറ്റൊരു രോഗി വന്നപ്പോൾ, ഇൻഷുറൻസ് ഉള്ള മുതലമട സ്വദേശിയെ പലവിധ കാരണങ്ങൾ പറഞ്ഞ് പുറത്താക്കുകയും ചെയ്തു. വീട്ടിലേക്ക് ഒരു മണിക്കൂറിലേറെ യാത്ര ഉണ്ടെന്നും, പാതിരാത്രിക്ക് വാഹനങ്ങൾ ഉണ്ടാവില്ലെന്നും, ആംബുലൻസ് വേണമെന്നും ആവശ്യപ്പെട്ടപ്പോൾ, ആശുപത്രിയിൽ കോവിഡ് രോഗികൾക്ക് ആംബുലൻസ് സേവനം നൽകാറില്ല എന്നായിരുന്നു മറുപടി.
ഈ നീതികേടിനെതിരെ എം.എൽ.എ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എന്നിവർ പ്രതികരിച്ചിട്ടുണ്ട്. ആശുപത്രി അധികൃതരുടെ ഇത്തരം അനാസ്ഥയ്‌ക്കെതിരെ നടപടി സ്വീകരിക്കണമെന്ന് കേരളാ അസോസിയേഷൻ ഓഫ് പ്രൊഫഷണൽ സോഷ്യൽ വർക്കേഴ്സ് (KAPS) ആവശ്യപ്പെട്ടു. ആശുപത്രി അധികൃതരുടെ ഗുരുതരമായ വീഴ്ച പാലക്കാട് ജില്ലാ കളക്ടർ, ഡിഎംഒ, ആരോഗ്യവകുപ്പ് മന്ത്രി എന്നിവരുടെ ശ്രദ്ധയിൽ പ്പെടുത്തുമെന്ന് KAPS അറിയിച്ചു.
പാവങ്ങളുടെ പാർട്ടിയായ കമ്മ്യൂണിസ്റ്റ് മാർക്സിസ്റ്റ് പാർട്ടിയുടെയും കേരള അസോസിയേഷൻ ഓഫ് പ്രൊഫഷണൽ സോഷ്യൽ പ്രവർത്തകർ എന്ന് അവകാശവാദത്തോടെ മുതലമട സ്വദേശി സതീഷ്.K നെന്മാറയിലെ സ്വകാര്യ ആശുപത്രിക്കെതിരെ കോവിഡ് ട്രീറ്റ്മെന്റ് നടത്തിയില്ല എന്നപേരിൽ നടത്തുന്ന അപവാദ പ്രചരണം ശ്രദ്ധയിൽ പെട്ടു. യഥാർത്ഥത്തിൽ കോവിഡ് A ആയതിനാൽ സർക്കാർ നിബന്ധനകൾ അനുസരിച്ചു ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിക്കേണ്ടതില്ല.കാറ്റഗറി ബി യും സി യും ഉള്ളവരെ മാത്രമാണ് സർക്കാർ നിബന്ധനകൾ പ്രകാരം ആശുപത്രിയിൽ പ്രവേശിപ്പിക്കേണ്ടതുള്ളു. ഇതു പറയാൻ ശ്രമിച്ച ആശുപത്രി ജീവനക്കാരെ പാർട്ടിടെ പേര് പറഞ്ഞു ഭീഷണിപെടുത്തുക പോരാതെ ആശുപത്രിക്കെതിരെ സമൂഹ മാധ്യമങ്ങളിൽ നുണ പ്രചാരണങ്ങൾ നടത്തുകയാണ്. തികച്ചും വാസ്തവ വിരുദ്ധ പ്രചാരണങ്ങൾ നടത്തുന്ന ഇത്തരക്കാർക്കെതിരെ നടപടി എടുക്കാൻ പാർട്ടി തയ്യാറെടുക്ക തന്നെ വേണം
ഈ ഹോസ്പിറ്റലിന് എതിരെ ഒരു അന്വേഷണം നടത്തി കുറ്റക്കാരാണെന്ന് കണ്ടെത്തിയാൽ ശക്തമായ നടപടി സ്വീകരിക്കണം