Wednesday, May 28, 2025
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home MANNARKKAD

കുഞ്ഞാലിക്കുട്ടിയുടെ അധികാര ഭ്രമം ലീഗിനെ ഏകാധിപത്യത്തിലേക്ക് നയിക്കുന്നു

Palakkad News by Palakkad News
4 years ago
in MANNARKKAD
0
കുഞ്ഞാലിക്കുട്ടിയുടെ അധികാര ഭ്രമം ലീഗിനെ ഏകാധിപത്യത്തിലേക്ക് നയിക്കുന്നു
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

ലീഗിന്റെ ഇന്നത്തെ ദുരവസ്ഥക്കും ഒരു പരിതിവരെ കോൺഗ്രസിന്റെ ഇപ്പോളത്തെ അവസ്ഥക്കും കാരണം കുഞ്ഞാലിക്കുട്ടിയണ്.
ഇത് ഞാൻ പറഞ്ഞതല്ല തിരിച്ചറിവുവന്ന ചില ലീഗ് അണികൾ തങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തിയതാണ്.

ജനാധിപത്യം ഇല്ലാത്തിടത്ത് അഭിപ്രായ സ്വാതന്ത്ര്യവും ഇല്ല എന്നതാണ് സത്യം.
ആ സത്യം കുഞ്ഞാലിക്കുട്ടിയുടെ ഫേസ്ബുക്ക് പേജിലെ ലീഗ് പ്രവർത്തകരുടേതടക്കം ആയിരക്കണക്കിന് കമന്റുകൾ ഡിലീറ്റ് ചെയ്തുകൊണ്ട് കുഞ്ഞാലിക്കുട്ടി തെളിയിക്കുകയും ചെയ്തു.

ഇനിചില യാഥാർഥ്യങ്ങൾ പരിശോധിക്കാം…
കുഞ്ഞാലിക്കുട്ടി ലീഗിനെ കൈപിടിയിലൊതുക്കുവാൻ ഇന്നോ ഇന്നലെയോ തുടങ്ങിയതല്ല.
പണ്ട് ലൈംഗീകാരോപണം നേരിട്ട സമയത്ത് തങ്ങളുടെ നേതാവ് ഒരിക്കലും തെറ്റ് ചെയ്യുകയില്ല എന്ന അമിത ആത്മവിശ്വാസം അണികൾ തന്നെ അദ്ദേഹത്തിനു നൽകി കൊമ്പത്ത് കയറ്റിയതാണ്.

പിന്നീട് അന്നത്തെ ലീഗ് അധ്യക്ഷൻ മർഹും മുഹമ്മദ്ലി ശിഹാബ് തങ്ങളെ കയ്യിലെടുത്തുകൊണ്ട് കുഞ്ഞാലി തന്റെ മുൻപിലുള്ള പല വന്മരങ്ങളെയും വരുതിയിലാക്കി.
അതിൽ പ്രാധാനിയാണ് അന്ന് ദേശീയ രാഷ്ട്രീയത്തിലേക്ക് തരംതാഴ്ത്തിയ ഇ.ടി മുഹമ്മദ് ബഷീറും സമാധാനിയും എം.കെ മുനീർ തുടങ്ങിയ ലീഗ് നേതാക്കൾ.

പിന്നീട് മുസ്‌ലിം ലീഗ് കുഞ്ഞാലിക്കുട്ടി കൈപ്പിടിയിലൊതുക്കുന്നതും കുഞ്ഞാലിക്കുട്ടിയുടെ ഏകാധിപത്യം നടപ്പിൽവരുത്തുന്നതുമാണ് മലയാളക്കര കണ്ടത്.
കഴിവുള്ളവർ വേറെ ഇല്ലാത്തതുകൊണ്ടല്ല പാണക്കാട് തങ്ങൻമാരിലൂടെ അങ്ങനെയൊരു കീഴ്‌വഴക്കം കുഞ്ഞാലിക്കുട്ടി നേടിയെടുത്തിരുന്നു.

ലീഗ് സ്ഥാപിച്ചതുപോലും കുഞ്ഞാലിക്കുട്ടിയാണെന്നാണ് കുഞ്ഞാലിക്കുട്ടിയും ഭൂരിഭാഗം അണികളും കരുതിയിരുന്നത്.
കുഞ്ഞാലിക്കുട്ടി അന്നും ഇന്നും ഭയന്നിരുന്നതും അനുസരിച്ചിരുന്നതും സംഘപരിവാറിനെ മാത്രം.
അതിന്റെ പ്രതിഫലനങ്ങളാണ് സംഘപരിവാറിന് ഓശാനപാടിയിരുന്ന കെ.എം ഷാജി, പി.കെ ഫിറോസ്, നജീബ് കാന്തപുരം എന്നിവരുടെ കൊള്ളരുതായ്മകൾ കുഞ്ഞാലിക്കുട്ടിയും കുഞ്ഞാലിക്കുട്ടിയുടെ കൊള്ളരുതായ്മകൾ അവരും വകവെച്ചിരുന്നതിന്റെ കാരണം.

ഈ കോക്കസ് ലീഗിനെ വീണ്ടും വീണ്ടും മലീമസമാക്കിക്കൊണ്ടിരുന്നു.
അവസാനം
2011ൽ 22 എം.എൽ.എ മാരുമായി ഉമ്മൻചാണ്ടി മന്ത്രിസഭയിൽ ഭരണപക്ഷത്തിനൊപ്പം ഇരുന്ന ലീഗിനെ വികസനമുരടിപ്പുകാരണം 2016ൽ 4 എം.എൽ.എ മാരെ വീട്ടിലിരുത്തി 18 എം.എൽ.എ മാരിൽ ഒതുക്കുകയും യു.ഡി.എഫ് ന് ഭരണം ലഭിക്കാത്ത അവസ്ഥയും വന്നു.

എന്തിനേക്കാളും അധികാരത്തെ സ്നേഹിച്ച കുഞ്ഞാലിക്കുട്ടി അന്ന് എം.പി ആയിരുന്ന ഇ. അഹമ്മദ് സാഹിബിന്റെ നിര്യാണത്തോടെ ഒഴിവുവന്ന മലപ്പുറം ലോകസഭ മണ്ഡലത്തിലേക്ക് വേങ്ങരയിലെ എം.എൽ.എ സ്ഥാനം വലിച്ചെറിഞ്ഞു മത്സരിച്ചു.

അന്ന് അതിന് കാരണം പറഞ്ഞത് ‘പാസിസത്തോട് യുദ്ധത്തിനു പോകുന്നു’ എന്നാണ്.
എന്നാൽ ഫാഷിസത്തോട് ഒരു നിലപാടും സ്വീകരിച്ചില്ല എന്നുമാത്രമല്ല സുപ്രധാനമായ തീരുമാനങ്ങൾ കൈക്കൊള്ളേണ്ട പലസമയത്തും ലോക്സഭയിൽ ഹാജറാവാതെ കല്യാണത്തിനു പോകുകയും ഫ്ളൈറ്റ് വൈകി എന്ന മുടന്തൻന്യായങ്ങൾ എഴുന്നള്ളിക്കുകയും ചെയ്തു.

ലീഗിൽ ആരെ നിറുത്തിയാലും ബഹുഭൂരി പക്ഷം വോട്ടുകൾക്ക് ജയിക്കുന്ന അവസ്ഥ ഉണ്ടായിട്ടും കഴിവുള്ള അനേകം ലീഗ് നേതാക്കൾ ഉണ്ടായിട്ടും കുഞ്ഞാലിക്കുട്ടി സ്വന്തം ഇഷ്ടം പാർട്ടി തീരുമാനമാക്കി ഈ കളിക്കിറങ്ങിയത് തന്റെ ബിസിനസ് ലാഭത്തിനും തുടർന്നുവരുന്ന പാർലമെന്റ് ഇലക്ഷനിൽ യു.പി.എ ഭരണത്തിൽവന്നാൽ ഒരു കേന്ദ്രമന്ത്രിസ്ഥാനം മോഹിച്ചുമായിരുന്നു.
എന്നാൽ അത് നടന്നില്ല.
ബി.ജെ.പി വീണ്ടും ഭരണത്തിൽവന്നു.
കുഞ്ഞാലിയുടെ അടങ്ങാത്ത അധികാരമോഹം എന്ത് നെറികേടും ചെയ്യുന്ന അവസ്ഥയിൽ തുടർന്നു.

അന്ന് എന്നെപ്പോലുള്ളവർ വ്യക്തമായി പറഞ്ഞിരുന്നു ഗവണ്മെന്റിന്റെ കോടികളും വേങ്ങരക്കാരുടെ വോട്ടും ബലികഴിച്ച കുഞ്ഞാലി വീണ്ടും നമ്മുടെ നികുതിപണമായ ഗവണ്മെന്റിന്റെ കോടികൾ നശിപ്പിച്ചുകൊണ്ട് മലപ്പുറം ലോക്സഭയിലെ വോട്ടർമാരുടെ വോട്ട് വലിച്ചെറിഞ്ഞുകൊണ്ട് കേരളത്തിൽ പൊതുതിരഞ്ഞെടുപ്പ് നടക്കുമ്പോൾ ഇങ്ങോട്ട് വരുമെന്ന്.
അദ്ദേഹത്തിന്റെ അധികാര ആർത്തി തിരിച്ചറിഞ്ഞുകൊണ്ട് പറഞ്ഞതായിരുന്നു അത്.
അതും സംഭവിച്ചു.

അതിന് ന്യായീകരണം പറഞ്ഞത് കേരളാരാഷ്ട്രീയത്തിൽ കുഞ്ഞാലിയുടെ സാന്നിധ്യം വേണമെന്ന കുഞ്ഞാലിക്കുട്ടിയുടെ തീരുമാനം പാർട്ടി തീരുമാനമാക്കി സ്വന്തം താല്പര്യം ഏകാധിപത്യ നിലപാടിലൂടെ നടപ്പിൽ വരുത്തുകയായിരുന്നു.

ലീഗിനെ സ്നേഹിക്കുന്ന അണികളും ലീഗിന് വോട്ട് ചെയ്യുന്നവരും തിരിച്ചറിയുക കുഞ്ഞാലിക്കുട്ടി നിങ്ങളെ കഴുതകളിപ്പിക്കുകയായിരുന്നു.
കേരളത്തിൽ യു.ഡി.എഫ് അധികാരത്തിൽവന്നാൽ ഐ.ടി മന്ത്രിയാകുവാൻ തനിക്കുമാത്രമാണ് യോഗ്യത ഉള്ളത് എന്ന അധികാര മോഹം നിങ്ങളെക്കൊണ്ട് കുരങ്ങു കളിപ്പിക്കുകയായിരുന്നു എന്ന് തിരിച്ചറിയുക.

ഇപ്പോൾ നടന്ന തെരഞ്ഞെടുപ്പിൽ 27 മണ്ഡലങ്ങളിൽ മത്സരിച്ചിട്ടും വെറും 15ലേക്ക് ലീഗ് പടവലംപോലെ താഴോട്ട് വളർന്നത് കുഞ്ഞാലിക്കുട്ടിയുടെ അധികാര ആർത്തി ജനം തിരിച്ചറിഞ്ഞു എന്നതാണ് സത്യം.
പൊന്നാരന്റെ ലീഗുകാരെ ഏകാധിപത്യമല്ല ജനാധിപത്യമാണ് വാഴേണ്ടത്…
കുഞ്ഞാലിക്കുട്ടിയോടും കുഞ്ഞാലിക്കുട്ടിക്കുവേണ്ടി ജനങ്ങളെ ഉപയോഗിക്കുന്ന എത്രവലിയ കോലോത്തെ സുജായി ആണെങ്കിലും അവരോടും ഇനിയുള്ളകാലം വീട്ടിലിരിക്കാൻ പറയൂ…

മൻസൂർ മണ്ണാർക്കാട്

സംസ്ഥാന ട്രഷറർ
ആൾ ഇന്ത്യ ആർ.ടി.ഐ ഫോറം


Previous Post

തൃത്താല മണ്ഡലത്തിൽ നടപ്പിലാക്കേണ്ട പദ്ധതികളെ കുറിച്ച് ഫേസ്ബുക്ക് കുറിപ്പുമായി വി.ടി ബൽറാം

Next Post

കണ്ണമ്പ്ര സഹകരണ ബാങ്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്കു 7,54,303/രൂപ നൽകി

Palakkad News

Palakkad News

Next Post
കണ്ണമ്പ്ര സഹകരണ  ബാങ്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്കു  7,54,303/രൂപ നൽകി

കണ്ണമ്പ്ര സഹകരണ ബാങ്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്കു 7,54,303/രൂപ നൽകി

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
വേടന്റെ പരിപാടിയിൽ വൻ തിരക്ക്; പ്രവേശനം   അവസാനിപ്പിച്ചു

വേടന്റെ പരിപാടി; നഷ്ടം 1,75,552 രൂപ; സംഘാടകർക്ക് പരാതി നൽകി നഗരസഭ

May 20, 2025
വൻ സാമ്ബത്തിക പ്രതിസന്ധി, കരിദിനം ആചരിച്ച് യുഡിഎഫ്

വൻ സാമ്ബത്തിക പ്രതിസന്ധി, കരിദിനം ആചരിച്ച് യുഡിഎഫ്

May 20, 2025
ഒലവക്കോട് റെയിൽവെ സ്റ്റേഷനിൽ യുവാവ് ട്രെയിനിന് മുന്നിലേക്ക് വീണ് പരിക്ക്

ഒലവക്കോട് റെയിൽവെ സ്റ്റേഷനിൽ യുവാവ് ട്രെയിനിന് മുന്നിലേക്ക് വീണ് പരിക്ക്

May 19, 2025
പത്താം ക്ലാസ് വിദ്യാർത്ഥിനിയെ മരിച്ച നിലയിൽ കണ്ടെത്തി

പത്താം ക്ലാസ് വിദ്യാർത്ഥിനിയെ മരിച്ച നിലയിൽ കണ്ടെത്തി

May 19, 2025

Recent News

വേടന്റെ പരിപാടിയിൽ വൻ തിരക്ക്; പ്രവേശനം   അവസാനിപ്പിച്ചു

വേടന്റെ പരിപാടി; നഷ്ടം 1,75,552 രൂപ; സംഘാടകർക്ക് പരാതി നൽകി നഗരസഭ

May 20, 2025
വൻ സാമ്ബത്തിക പ്രതിസന്ധി, കരിദിനം ആചരിച്ച് യുഡിഎഫ്

വൻ സാമ്ബത്തിക പ്രതിസന്ധി, കരിദിനം ആചരിച്ച് യുഡിഎഫ്

May 20, 2025
ഒലവക്കോട് റെയിൽവെ സ്റ്റേഷനിൽ യുവാവ് ട്രെയിനിന് മുന്നിലേക്ക് വീണ് പരിക്ക്

ഒലവക്കോട് റെയിൽവെ സ്റ്റേഷനിൽ യുവാവ് ട്രെയിനിന് മുന്നിലേക്ക് വീണ് പരിക്ക്

May 19, 2025
പത്താം ക്ലാസ് വിദ്യാർത്ഥിനിയെ മരിച്ച നിലയിൽ കണ്ടെത്തി

പത്താം ക്ലാസ് വിദ്യാർത്ഥിനിയെ മരിച്ച നിലയിൽ കണ്ടെത്തി

May 19, 2025
  • About
  • Advertise
  • Privacy & Policy
  • Contact
Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News