നിരോധിത പ്ലാസ്റ്റിക്ക് കാരിബാഗുകൾ സുലഭം.
മലമ്പുഴ: ആരോഗ്യ വകുപ്പിൻ്റേയും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടേയും ശ്രദ്ധ കോവി ഡിലേക്ക് തിരിഞ്ഞപ്പോൾ നിരോധിത പ്ലാസ്റ്റിക്ക് ഉൽപന്നങ്ങൾ സുലഭം. തമിഴ്നാട്ടിൽ നിന്നും വരുന്ന പ്ലാസ്റ്റിക്ക് ക്യാരി ബാഗുകളടക്കം വലിയങ്ങാടിയിലെ മൊത്തവ്യാപാരികളുടെ ഗോഡൗണിൽ സൂക്ഷിച്ചിരിക്കയാണ്. വഴിയോര കച്ചവടക്കാരും മത്സ്യ മാംസാദികൾ വിൽക്കുന്നവരും ഇവ ഉപയോഗിക്കുന്നു. വീടുകളിൽ എത്തിയ പിക്കപ്പുകളിൽ മാലിന്യം നിറച്ച് ഇവ വഴിയോരങ്ങളിൽ നിക്ഷേപിക്കുന്നു.മലമ്പുഴയിലെ വിവിധ ഭാഗങ്ങളിലും നഗരത്തിലെ വിവിധ ഭാഗങ്ങളിലും ഇത്തരത്തിൽ പിക്കപ്പിൽ നിറച്ച മാലിന്യങ്ങൾ വഴിയരികിൽ വലിച്ചെറിഞ്ഞ നിലയിൽ കാണാം. ബന്ധപ്പെട്ട അധികൃതർ ഇടപ്പെട്ട് നിരോധിത പ്ലാസ്റ്റിക്ക് ഉൽപ്പന്നങ്ങൾ നൽകുന്നവർക്കെതിരെ കർശന നടപടിയെടുക്കണമെന്ന ആവശ്യം ശക്തമായിരിക്കയാണ്.