പാലക്കാട്: ധർണ്ണകളും പിക്കറ്റിങ്ങുകളും കൊണ്ട് ശബ്ദമുഖരിതമായിക്കൊണ്ടിരുന്ന സിവിൽ സ്റ്റേഷൻ പരിസരം നിശബ്ദത നിറഞ്ഞു് നിൽക്കുകയാണ്. മൂകസാക്ഷികളായി ഓട്ടം കാത്തു നിൽക്കുന്ന ഓട്ടോകളും ‘പ്രതിദിനം നാലോ അഞ്ചോ പ്രതിഷേധ പരിപാടികൾ ഇവിടെ നടക്കാറുണ്ട്. മൈക്കിലൂടെയുള്ള മുദ്രാവാക്യം വിളികളും വീറും വാശിയോടെയുമുള്ള പ്രസംഗങ്ങളും ഇവിടെ ശബ്ദകോലാഹലങ്ങൾ ഉണ്ടാക്കിയിരുന്നു. ചില സമരങ്ങൾക്കു് നേരേ ലാത്തിവീശലും ജലപീരങ്കി പ്രയോഗങ്ങളും ഉണ്ടായിരുന്നു. കോവി ഡിൻ്റെ ശക്തമായ രണ്ടാം വരവാണ് പ്രതിഷേധക്കാരുടെ മൗനത്തിനു കാരണമായത്. ഓഫീസുകളിൽ പകുതി ജീവനക്കാരാണ് റൊട്ടേറ്റിങ്ങ് അടിസ്ഥാനത്തിൽ പ്രവർത്തിക്കുന്നത് വളരെ അത്യാവശ്യക്കാർ മാത്രമേ ഇവിടേക്ക് വരുന്നുള്ളൂ.
കഴിഞ്ഞ കോവിഡ് കാലത്ത് നിബന്ധനകൾ ഉണ്ടായിരുന്നെങ്കിലും പലരും അത് വകവെച്ചില്ല. സാമൂഹ്യ അകലം പാലിച്ചാണ് സമരം എന്നു പറയുന്നുണ്ടെങ്കിലും പലരും അത് പാലിക്കാറില്ല. ഇതൊന്നും കണ്ടതായി ആരോഗ്യ വകുപ്പോ പോലീസോ നടിക്കാറില്ല.ഫലമോ? ശക്തമായ കോവിഡ് വ്യാപനം.നിയന്ത്രണങ്ങളിൽ അയവു വരൂത്തിയതോടെ ജനങ്ങൾ സ്വന്തം സുരക്ഷ പോലും വകവെക്കാതെ ഇലക്ഷൻ പരിപാടികളിലും ഉത്സവ ആഘോഷങ്ങളിലും പങ്കെടുത്തു. എന്നാൽ ഇപ്പോൾ സ്വയം ബോധവാൻമാരായിരിക്കയാണ്. വ്യാപനം തടയുക.ജാഗ്രതയോടെ പെരുമാറുക സ്വയം രക്ഷിക്കുക – എന്ന ചിന്ത ഓരോരുത്തരിലും ഉണ്ടാകേണ്ടതാണ്.