സേവനവും ആവിഷ്ക്കാരങ്ങളും സമന്വയിപ്പിച്ച് ഫ്രറ്റേണിറ്റി സ്ഥാപക ദിനം
പാലക്കാട്: ബ്ലഡ് ബാങ്കുകളിലേക്ക് രക്തം നൽകിയും കോവിഡ് വാക്സിനേഷൻ രജിസ്ട്രേഷൻ ഹെൽപ്പ് ഡെസ്ക്ക് പ്രവർത്തിച്ചും വിദ്യാർത്ഥികൾക്കായി വ്യത്യസ്ത മത്സരങ്ങൾ സംഘടിപ്പിച്ചും ഏപ്രിൽ 30 ഫ്രറ്റേണിറ്റി സ്ഥാപക ദിനത്തോടനുബന്ധിച്ച് ജില്ലയിൽ വിപുലമായ പരിപാടികൾ നടന്നു. ജില്ല ഓഫീസിൽ പ്രസിഡൻറ് റഷാദ് പുതുനഗരം പതാക ഉയർത്തി ജില്ല തല ഉദ്ഘാടനം നിർവഹിച്ചു.ജനറൽ സെക്രട്ടറി കെ.എം സാബിർ അഹ്സൻ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ഷഫീഖ് അജ്മൽ,റഫീഖ്, ത്വാഹ എന്നിവർ നേതൃത്വം നൽകി. മണ്ഡലം കേന്ദ്രങ്ങളിൽ കൺവീനർമാർ പതാകയുയർത്തി.
പാലക്കാട് ബ്ലഡ് ബാങ്ക്,പെരിന്തൽമണ്ണ ജില്ല ആശുപത്രിയിലെ ബ്ലഡ് ബാങ്ക് എന്നിവിടങ്ങളിൽ സ്ഥാപക ദിനത്തോടനുബന്ധിച്ച് ഫ്രറ്റേണിറ്റി പ്രവർത്തകർ രക്തം ദാനം നടത്തി. മണ്ഡലങ്ങളിൽ കോവിഡ് വാക്സിനേഷൻ ഹെൽപ്പ് ഡെസ്ക്കുകൾ പ്രവർത്തനമാരംഭിച്ചു. മണ്ഡലങ്ങളുടെയും കാമ്പസ് യൂണിറ്റുകളുടെയും ആഭിമുഖ്യത്തിൽ വിദ്യാർത്ഥികൾക്ക് വിവിധ മത്സരങ്ങളും പ്ലക്കാർഡ് ക്യാമ്പയിനും സംഘടിപ്പിച്ചു.സ്ഥാപക ദിനത്തോടനുബന്ധിച്ച് സാമൂഹിക നീതി മുൻനിർത്തി സാമൂഹ്യ-രാഷ്ട്രീയ രംഗത്തും മാധ്യമ പ്രവർത്തന രംഗത്തും വ്യത്യസ്തമായ അടയാളപ്പെടുത്തലുകൾ നടത്തിയ വ്യക്തിത്വങ്ങളെ ജില്ല കമ്മിറ്റി ആദരിക്കുകയും ചെയ്തു.
Photo: ഏപ്രിൽ 30 ഫ്രറ്റേണിറ്റി സ്ഥാപക ദിനത്തോടനുബന്ധിച്ച് ജില്ല ആസ്ഥാനത്ത് പ്രസിഡൻറ് റഷാദ് പുതുനഗരം പതാക ഉയർത്തുന്നു.