മലമ്പുഴ: ചെന്നായ കൂട്ടം ആടുകളെ കടിച്ചു കൊന്നു. മലമ്പുഴ ആനക്കല്ലിലെ കുന്നം പുറം രാജുവിൻ്റെ 14 ആടുകളെയാണ് ചെന്നായക്കൂട്ടം പട്ടാപകലെത്തി കടിച്ച് കൊന്ന് ഇറച്ചി മുഴുവൻ തിന്നത്.
ബുധനാഴ്ച്ച പകൽ ഇരുമ്പതിലതികം വരുന്ന ചെന്നായ കൂട്ടം ഇരമ്പിയെത്തി ആടുകളെ കടിച്ച് തുക്കി ഓടിയത്.മണിക്കുറുകൾകക്കം കുററി കാടിൻ്റെ പല ഭാഗത്തായി എല്ലും തലയും മാത്രമുള്ള നിലയിൽ ആടുകൾ ചത്ത്കിടക്കുന്നതാണ് കണ്ടത്
വന വകുപ്പ് ഉദ്യോഗസ്ഥരും, മൃഗഡോക്ടറും, സ്ഥലതെത്തി. ആടുകൾ നഷ്ടപ്പെട്ട കർഷകന് പെട്ടന്ന് നഷ്ടപരിഹാരം ലഭ്യമാകാനുള്ള നടപടിയുണ്ടാവുമെന്ന് ഉറപ്പ് നൽകി. 1.50 ലക്ഷം രൂപയുടെ നഷ്ടമുണ്ടായതായി രാജു പറഞ്ഞു.
ഇതിനിടയിൽ വ്യാഴാഴ്ച്ച പകൽ ആനക്കല്ല് ഭാഗത്ത് വീണ്ടും ചെന്നായ കുട്ടത്തെ കണ്ടതോടെ ജനം ഭയത്തിലാണ്