HRPEM കരിന്തിരി യാത്ര നടത്തി
പാലക്കാട്. ആരുമറിയാതെ പെട്രോൾ ഡീസൽ എന്നിവയുടെ വില ദിവസേന വർദ്ധിപ്പിക്കുന്ന നടപടിയിൽ പ്രതിഷേധിച്ച്
മനുഷ്യാവകാശ പരിസ്ഥിതി സംഘടന (HRPEM) നഗരത്തിൽ കരിന്തിരി യാത്ര നടത്തി
നാൽപത് രൂപക്ക് താഴെ വിലക്ക് വിൽക്കാവുന്ന
പെട്രോൾ ഡിസൽ എന്നിവക്ക്
തൊണ്ണൂറിലധികം രൂപ ഈടാക്കുന്ന ഭരണാധികാരിളുടെ നയം സാധാരണ മനുഷ്യരെ പച്ചക്ക് കത്തിക്കുന്നതിന് തുല്യമാണ്.
ഡൽഹിയിൽ നടക്കുന്ന കർഷക സമരത്തിൻ്റെ മറപിടിച്ച് നടത്തുന്ന ഈ കൊള്ളയെ കണ്ടില്ലെന്ന് നടിക്കുന്ന രാഷ്ട്രീയ പാർട്ടികൾ ശക്തമായ പ്രക്ഷോഭത്തിലേക്കു് ഇറങ്ങേണ്ട സമയം അതിക്രമിച്ചിരിക്കുകയാണ്
ബുദ്ധിജീവികളും സാംസ്കാരിക നേതാക്കളും പ്രശ്നത്തിൽ ഇടപെടേണ്ടതാണ്
പാലക്കാട് മുൻസിപ്പൽ ബസ്റ്റാൻ്റ് പരിസരത്ത് നിന്ന് HRPEm സംസ്ഥാന സെക്രട്ടറി സിറാജ് കൊടുവായൂർ കറുത്ത വസ്ത്ര കറുത്ത മുഖവസ്ത്രവും ധരിച്ച് പന്തം കത്തിച്ച് ആരംഭിച്ച കരിന്തിരി യാത്ര നഗരത്തിലൂടെ പ്രകടനമായി സ്റ്റേഡിയം സ്റ്റാൻറിൽ സമാപിച്ചു…
HRPEM ചെയർമാൻ ജോർജ് സിറിയക്
ജില്ലാ വൈസ് പ്രസിഡണ്ട്
ശിവശങ്കരൻ മാസ്റ്റർ സെക്രട്ടറി ബഷീർ കൊടുന്തിരപ്പുള്ളി തുടങ്ങിയവർ പ്രസംഗിച്ചു…