പാലക്കാട്– മലമ്പുഴ റൂട്ടിൽ ഉദ്യാനത്തിനു സമീപം തിരക്കുള്ള റോഡിലേക്കു പൊടുന്നനെ കാട്ടാനയെത്തിയതു പരിഭ്രാന്തി പരത്തി. വിനോദ സഞ്ചാരികൾ ഉൾപ്പെടെ വാഹനം നിർത്തി നിലവിളിച്ച് ഇറങ്ങിയോടി. സ്ത്രീകളും കുട്ടികളും ഉൾപ്പെടുന്ന ആൾക്കൂട്ടത്തിനിടയിലേക്ക് കാട്ടാന ഓടിയടുത്തു. ചിതറിയോടിയ പലരും രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്.