അന്വേഷണ ഏജന്‍സികളെ ആര്‍എസ്എസ് രാഷ്ട്രീയ ആയുധമാക്കുന്നു: പോപ്പുലർ ഫ്രണ്ട്
പാലക്കാട്: ഇഡി, എന്‍ഐഎ ഉള്‍പ്പടെയുള്ള ദേശീയ അന്വേഷണ ഏജന്‍സികളെ ആര്‍എസ്എസ് എതിര്‍ ശബ്ദങ്ങള്‍ ഇല്ലാതാക്കാനും പ്രതിയോഗികളെ വേട്ടായാടാനുമുള്ള രാഷ്ട്രീയ ആയുധമായി ഉപയോഗിക്കുകയാണെന്ന് പോപുലര്‍ഫ്രണ്ട് പാലക്കാട് ജില്ലാ സെക്രട്ടറി സിദ്ധീഖ് ആര്‍ എം പറഞ്ഞു. പോപുലര്‍ഫ്രണ്ട് പാലക്കാട് ജില്ലാകമ്മിറ്റി ഒറ്റപ്പാലത്ത് സംഘടിപ്പിച്ച പ്രതിഷേധ മാര്‍ച്ചില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. നിഷ്പക്ഷമായി പ്രവര്‍ത്തിക്കേണ്ട എന്‍ഫോര്‍സ്‌മെന്റ് ഡയറക്ടറേറ്റ് ഉള്‍പ്പടേയുള്ള അന്വേഷണ ഏജന്‍സികള്‍ ആര്‍എസ്എസ്സിന്റെ ഉപകരണമായാണ് പ്രവര്‍ത്തിക്കുന്നത്. പോപുലര്‍ ഫ്രണ്ട് ഓഫിസുകളിലും ദേശീയ നേതാക്കളുടെ വീട്ടിലും ഈയിടെ നടത്തിയ അന്യായ പരിശോധനകള്‍ ഇതിന്റെ തെളിവാണ്.

ആര്‍എസ്എസിന്റെ വര്‍ഗീയവും ജനവിരുദ്ധവും രാജ്യവിരുദ്ധവുമായ പ്രത്യയശാസ്ത്രത്തിനെതിരായ സന്ധിയില്ലാത്ത നിലപാടാണ് പോപുലര്‍ ഫ്രണ്ടിന്റേത്. അന്വേഷണ ഏജന്‍സികളും ഭരണഘടനാ സ്ഥാപനങ്ങളെയും ഉപയോഗിച്ച് വേട്ടയാടി പോപുലര്‍ ഫ്രണ്ടിനെ കീഴ്‌പ്പെടുത്താനുമാണ് കേന്ദ്ര സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. അത് വ്യാമോഹം മാത്രമാണെന്നും സിദ്ധീഖ് ആര്‍ എം പറഞ്ഞു.
ഇഡിയെ ഉപയോഗിച്ചുള്ള വെട്ടക്കേതിരെ പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ ദേശ വ്യാപകമായി പ്രതിഷേധം സംഘടിപ്പിക്കുകയാണ്. സംസ്ഥാനത്തും വിവിധ കേന്ദ്രങ്ങളില്‍ പ്രതിഷേധമാര്‍ച്ചുകള്‍ നടന്നു. ഈസ്റ്റ് ഒറ്റപ്പാലത്ത് നിന്ന് ആരംഭിച്ച മാര്‍ച്ച് ബസ് സ്റ്റാന്റ് പരിസരത്ത് സമാപിച്ചു
